Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2025 17:30 IST
Share News :
ആകാശവാണി മുൻ വാർത്താ അവതാരകൻ എം വി സക്കറിയ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട് : ഗവ ആർട്സ് കോളേജ് 1974 - 76 വർഷത്തെ പ്രീഡിഗ്രി ബാച്ച് സംഗമം "ഓർമ്മക്കൂട്ട് " സംഘടിപ്പിച്ചു.
ഹോട്ടൽ അസ്മ ടവറിൽ നടന്ന ചടങ്ങ്
ആകാശവാണി മുൻ വാർത്താ അവതാരകൻ എം വി സക്കറിയ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 52 പേർ ഒന്നിച്ചു.
സർക്കാർ ജോലിയിൽ നിന്നും വിരമിച്ചവർ മുതൽ ഇപ്പോഴും ബിസിനസ് രംഗത്ത് തിളങ്ങി നിൽക്കുന്നവരും വിശ്രമ ജീവിതത്തിലും പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തി ഉപജീവനം നടത്തുന്നവരും വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. എം വി സക്കറിയ കൂടാതെ
ജയിൽ സൂപ്രണ്ടായി വിരമിച്ച മൊയ്തീൻ കുട്ടി , സാംസ്ക്കാരിക രംഗത്തെ നിറ സാന്നിധ്യം സി ബി വി സിദ്ധിക്ക് തുടങ്ങി ഏതാനും പ്രശസ്തർ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
മരണമടഞ്ഞ സഹപാഠികൾക്ക് അനുശോചനം നടത്തി
സി ബി വി സിദ്ധിക്കിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുഴുവൻ അംഗങ്ങളും അവരുടെ ഓർമ്മകൾ പങ്കു വെച്ചു. മുരളിയുടെ മെൻ്റലിസം ഷോ ആസ്വാദ്യകരമായി .
കോർഡിനേറ്റർ എം നാരായണൻ സ്വാഗതവും കെ അശോകൻ നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.