Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തിൽ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയൻ

07 Dec 2025 17:08 IST

PALLIKKARA

Share News :

കേരളത്തിൽ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയൻ 

      വി ഡി സതീശൻ 

വള്ളിക്കുന്ന് 

കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അരിയല്ലൂർ ജംഗ്ഷനിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സതീശൻ. അഴിമതിയും കള്ളത്തരവും ആണ് ഈ സർക്കാരിന്റെ നയമെന്ന് എന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചരണാർത്ഥം വള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റി അരിയല്ലൂർ ജംഗ്ഷനിൽ പ്രചരണ റാലിയും തുടർന്ന് നടന്ന സമ്മേളനത്തിൽ പങ്കെടുത്ത പ്രസംഗിക്കുകയായിരുന്നു വി ഡി സതീശൻ. കോശി തോമസ് അധ്യക്ഷനായിരുന്നു. പി അബ്ദുൽഹമീദ് എംഎൽഎ, വി എസ് ജോയ്, യുകെ അഭിലാഷ് ഡോ .വി പി അബ്ദുൽ ഹമീദ്, സിദ്ദിഖ് ലി.രാങ്ങോട്ടൂർ , നൗഷാദലി, പി വീരേന്ദ്രകുമാർ, കെ പി മുഹമ്മദ്, സിഎംകെ മുഹമ്മദ്, നിസാർ കുന്നുമ്മൽ, സി ഉണ്ണി മൊയ്തു, പി പി അബ്ദുറഹ്മാൻ, കെ പി ആസിഫ് മുഹമ്മദ് രഘുനാഥ് ,ഇ. ദാസൻ, എന്നിവർ പ്രസംഗിച്ചു. വി ഡി സതീശനെ കാണുവാനും പ്രസംഗം കേൾക്കുവാനുമായി വലിയൊരു ജനക്കൂട്ടം തടിച്ചു കൂടുകയുണ്ടായി.


Follow us on :

More in Related News