Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആവള കുട്ടോത്ത് ഹൈസ്കൂളിൽ രക്ഷാകർതൃ ശാക്തീകരണം

26 Aug 2024 12:37 IST

Preyesh kumar

Share News :

പേരാമ്പ്ര: അസറ്റ് വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ഉണർവ്വ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി രക്ഷാകർതൃ ശാക്തീകരണവും പത്താം ക്ലാസ് വിദ്യാർഥികൾക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

മലപ്പുറം വിജയഭേരി കോഡിനേറ്ററും ട്രെയിനറുമായ ടി. സലീം ബോധവൽക്കരണ ക്ലാസ് നയിച്ചു. അസറ്റ് ലൈബ്രറികൾക്ക് നൽകുന്ന പുസ്തകങ്ങളുടെ സമർപ്പണവും പദ്ധതി വിശദീകരണവും അസറ്റ് ചെയർമാൻ സി.എച്ച്. ഇബ്രാഹിം കുട്ടി നിർവഹിച്ചു. ഹെഡ് മാസ്റ്റർ സന്തോഷ് സാദരം പുസ്തകങ്ങൾ ഏറ്റുവാങ്ങി.

പ്രിൻസിപ്പാൾ എൻ. സജീവൻ അധ്യക്ഷനായ ചടങ്ങ് പി.ടി.എ പ്രസിഡന്റ് പി.കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എസ്.ആർ.ജി കൺവീനർ സുമേഷ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹനീഫ നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News