Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2024 21:50 IST
Share News :
കോഴിക്കോട് (മുക്കം) വയനാട് - കോഴിക്കോട് ജില്ലകളിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവ്യാപാരികളെപുനരധിവസിപ്പിക്കുവാൻ വേണ്ടി രൂപീകരിച്ച സഹായ നിധിയിലേക്ക് രണ്ടുലക്ഷത്തി പതിനായിരം രൂപ സംസ്ഥാന വൈസ് പ്രെസിഡന്റും കോഴിക്കോട് ജില്ലാ പ്രെസിഡന്റും കൂടിയായ പി .കെ ബാപ്പുഹാജിക്ക് വെള്ളിപ്പറമ്പ് യൂണിറ്റ് കമ്മിറ്റി കൈമാറി. യൂണിറ്റിലെ എല്ലാ മെമ്പർമാരും ഒരു ദിവസത്തെ വേതനം മാറ്റിവെച്ചാണ് ഈ പുനരധിവാസ പദ്ധതിയിൽ പങ്കാളികളായത്. യൂണിറ്റ് സെക്രട്ടറി റസൽ പൊയിലിൽ സ്വാഗതംപറഞ്ഞു.യൂണിറ്റ്പ്രസിഡന്റ് മുസമ്മിൽ ബി.കെ അധ്യക്ഷത വഹിച്ചു. യൂണിറ്റ് തലത്തിൽ നിലവിൽ മാതൃകാപരമായ പ്രവത്തനമാണ് വെള്ളിപ്പറമ്പ് യൂണിറ്റ് കാഴ്ച വെച്ചത് എന്ന് ജില്ലാ പ്രസിഡന്റ് എല്ലാ മെമ്പർമാരോടും ഹൃദ്യമായ നന്ദിയും അറിയിച്ചു. യൂണിറ്റ് ട്രെഷറർ സനോജ് സി.കെ നന്ദി പ്രകാശിപ്പിച്ചു. മണ്ഡലം സെക്രട്ടറി മുളയത്ത് മുഹമ്മദ് ഹാജി , ജില്ലാ കൗൺസിൽ മെമ്പർമാരായ ഉമ്മർ ബാസിമ , കോയസ്സൻ ഹാജി,യൂണിറ്റ് എക്സിക്യൂട്ടീവ് മെബർമാരായ അഷ്‌റഫ് എൻ .കെ , ഫൗസ് ,ജിനീഷ് kp ഫൈസൽ ,അനിൽ കുമാർ, മുഹമ്മദ് സഹാറ, അസ്‌ലം, പ്രമോദ്, മൻസൂർ അലി, ഗഫൂർ,ഹരിദാസൻ, കോയമോൻ, വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.
ചിത്രം: വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളിപറമ്പ് യൂണിറ്റ് പ്രസിഡണ്ട് മുസമ്മിൽ ബി കെ ജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജിക്ക് ഫണ്ട് കൈമാറുന്നു
Follow us on :
Tags:
More in Related News
Please select your location.