Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർക്കിടക മാസചരണത്തിന്റെ ഭാഗമായി ഗ്ലോബൽ നായർ സർവീസ് സൊസൈറ്റിയുടെയും,സാന്ദീപനി ഗുരുകുലത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ രാമായണ പ്രഭാഷണ സദസ്സ് സംഘടിപ്പിച്ചു

21 Jul 2024 19:01 IST

MUKUNDAN

Share News :

ചാവക്കാട്:കർക്കിടക മാസചരണത്തിന്റെ ഭാഗമായി ഗ്ലോബൽ നായർ സർവീസ് സൊസൈറ്റിയുടെയും,സാന്ദീപനി ഗുരുകുലത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ രാമായണ പ്രഭാഷണ സദസ്സ് സംഘടിപ്പിച്ചു.ചാവക്കാട് ഒറ്റത്തെങ്ങിലുള്ള സാന്ദീപനി ഗുരുകുലത്തിൽ വെച്ച് നടന്ന ചടങ്ങ് പ്രശസ്ത ആധ്യാത്മിക പ്രഭാഷകയും,ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരിയുമായ കെ.പി.ശശികല ടീച്ചർ രാമായണ മഹാത്മീയത്തെ ക്കുറിച്ച് പ്രഭാഷണം നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഗ്ലോബൽ നായർ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.സാന്ദീപനി ഭാരവാഹികളായ സൽഷി അജയ്,പങ്കജം ആലക്കൽ,ജ്യോതി രവീന്ദ്രനാഥ്,ജിഎൻഎസ്എസ് ജനറൽ സെക്രട്ടറി മധു കെ.നായർ,ട്രഷറർ കെ.മോഹനകൃഷ്ണൻ എന്നിവർ സംസാരിച്ചു.


Follow us on :

More in Related News