Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനധികൃത ഓട്ടോകൾക്കെതിരെ പ്രതിഷേധം

21 Aug 2024 06:48 IST

- enlight media

Share News :

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് അനധികൃതമായി (കുളത്തൽ) തൊഴിൽ എടുക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരെ നിരന്തരമായി താക്കീത് ചെയ്തിട്ടും നിയമനടപടിക്ക് വിധേയരാക്കിയിട്ടും തുടരുന്നതിനെതിരെ ശക്തമായ പ്രതിരോധം തീർത്ത് എസ് ഡി ടി യു.


 പ്രീപെയ്ഡ് ഓട്ടോബേയിൽ ക്യു സിസ്റ്റം പാലിച്ചു തൊഴിലെടുക്കുന്ന ഓട്ടോ തൊഴിലാളികളുടെ തൊഴിൽ കവർന്നെടുക്കുന്ന ഓട്ടോ ഡ്രൈവർമാർക്ക് എതിരെ ശക്തമായ പ്രതിരോധം തീർത്ത് പ്രതിഷേധിച്ചു.


തുടർന്ന് നടത്തിയ പ്രതിഷേധ പ്രകടനത്തിന് റാഫി പയ്യാനക്കൽ ഗഫൂർ വെള്ളയിൽ എന്നിവർ നേതൃത്വം നൽകി.


കുളത്തൽ തുടരുന്ന ഡ്രൈവർമാർക്ക് എതിരിൽ നിയമ പാലകർ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ തൊഴിലാളികളെ സംഘടിപ്പിച്ചു ശക്തമായ പ്രതിരോധം തുടർന്നുള്ള ദിവസങ്ങളിലും ആവർത്തിക്കുമെന്ന് എസ് ഡി ടി യു ജില്ലാ സെക്രട്ടറി ഗഫൂർ വെള്ളയിൽ അഭിപ്രായപ്പെട്ടു.


എസ് ഡി ടി യു ജില്ല കമ്മിറ്റി അംഗം അഷ്കർ വെള്ളയിൽ സിറ്റി കമ്മിറ്റി അംഗങ്ങളായ മുഹമ്മദ്‌ തൻസീർ,ശ്രീകേഷ്,ജാഫർ, ഉമ്മർ,ഹർഷാദ്,സഹൂദ്,മുസമ്മിൽ,മുജീബ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Follow us on :

More in Related News