Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവരാത്രി സർഗ്ഗോത്സവം സപ്തംബർ 20 മുതൽ

15 Sep 2025 12:45 IST

NewsDelivery

Share News :

കോഴിക്കോട് കേസരി ഭവനിൽ അഞ്ചു വർഷമായി നടന്നുവരുന്ന നവരാത്രി സർഗ്ഗോത്സവം സപ്ത‌ംബർ 20ന് വൈകിട്ട് 5.30ന് കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യ അർച്ചകൻ സുബ്രഹ്മണ്യ അഡിഗകളുടെ കാർമ്മികത്വത്തിൽ നടക്കുന്ന മഹാ സാരസ്വത പൂജയോടെ ആരംഭി ക്കും. സപ്ത‌ംബർ 22 ന് വൈകിട്ട് 5.30ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകൻ ഔസേപ്പച്ചൻ, ചലച്ചിത്രനടി വിധു ബാല, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ തുടങ്ങിയവർ പങ്കെടുക്കും തുടർന്നുള്ള ദിവസങ്ങളിൽ ജൂനാ അഖാഡ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, പി.ടി.ഉ ഷ എം.പി, സി.സദാനന്ദൻ മാസ്റ്റർ എം.പി, ആചാര്യശ്രീ എം.ആർ. രാജേഷ്, ശ്രേഷ്‌ഠാചാര സഭആചാര്യൻ എംടി വിശ്വനാഥൻ, സ്വാമി നന്ദാത്മജാനന്ദ, മുൻ ഗോവ ഗവർണ്ണർ അഡ്വ.പി.എ സ്. ശ്രീധരൻ പിള്ള, നടി അഖില ശശിധരൻ, സ്വാമി നരസിംഹാനന്ദ, ഡോ. മുരളീ വല്ലഭൻ തുട ങ്ങിയ പ്രമുഖർ പങ്കെടുക്കുന്നു.

സർഗ്ഗോത്സവ വേദിയിൽ, പ്രമുഖ കലാകാരന്മാരായ ഏലൂർ ബിജു, ഡോ.ആർഎൽവി രാമ കൃഷ്‌ണൻ, ഗായത്രി മധുസൂദനൻ, മനു രാജ് തിരുവനന്തപുരം, പട്ടാഭിരാമ പണ്ഡിറ്റ്, ഡോ.പ്ര ശാന്ത് വർമ്മ, ഭരദ്വാജ് സുബ്രഹ്മണ്യം, കെ.വി.എസ് ബാബു തുടങ്ങിയ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്നു. യോഗ ശിബിരം, സാധനാ ശിബിരം, വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ, ഫിലിം ഫെസ്റ്റിവൽ എന്നിങ്ങനെ നിരവധി പരിപാടികൾ സർഗ്ഗോത്സവത്തോടനുബന്ധിച്ച് നട ത്തുന്നു.

ഈ വർഷത്തെ നവരാത്രി സർഗ്ഗ പ്രതിഭാ പുരസ്‌കാരം സപ്‌തംബർ 29 വൈകിട്ട് 5.30ന് ബഹുമാനപ്പെട്ട കേരളാ ഗവർണ്ണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ ആർലേക്കർ പ്രശസ്‌ത പിന്നണി ഗായകൻ മധു ബാലകൃഷ്‌ണന് സമ്മാനിക്കുന്നതാണ്

ഒക്ടോബർ 2 രാവിലെ 7.30 മുതൽ സരസ്വതീ മണ്ഡപത്തിൽ കുട്ടികൾക്ക് അക്ഷര ദീക്ഷയും (വിദ്യാരംഭം) ചിത്രകല, നൃത്ത വിദ്യാരംഭവും നടത്തപ്പെടുന്നു.

വാർത്താ സമ്മേളനത്തിൽ എം.രാജീവ് (ജനറൽ കൺവീനർ നവരാത്രി സർഗ്ഗോത്സവ സമിതി), ഡോ.എൻ.ആർ.മധു (കേസരി മുഖ്യ പത്രാധിപർ), സുജാത ജയഭാനു (മാതൃസമിതി അദ്ധ്യക്ഷ) എന്നിവർ പങ്കെടുത്തു

Follow us on :

More in Related News