Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് യാത്ര : 50000 രൂപയിൽ കൂടുതൽ കൈവശമുള്ളവർ മതിയായ രേഖ കരുതണംപ്ലയിംങ്ങ് സ്ക്വാഡ് പരിശോധ ശക്തമാക്കി

21 Oct 2024 11:59 IST

UNNICHEKKU .M

Share News :



മുക്കം: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ പരിശോധന ശക്തമാക്കി തുടങ്ങി. വാഹനങ്ങളുടെ യാത്രയിലും മറ്റും 50000 രൂപയിൽ കൂടുതൽ പണം കൈവശമുണ്ടെങ്കിൽ  മതിയായ രേഖകൾ സൂക്ഷിക്കണമെ ന്നാണ് ചട്ടം. ഇതിൻ്റെ ഭാഗമായി പരിശോധനക്ക് ഫ്‌ളെയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരെ വിന്യസിച്ചിരിക്കയാണ്. സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് പണമോ, പാരിതോഷികമോ, മദ്യമോ , മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നതിനെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 123 പ്രകാരവും ഭാരതീയ ന്യായ സംഹിതയനുസരിച്ചും നടപടിയെടുക്കും.


വോട്ടെടുപ്പ് കഴിയുന്നത് വരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് കര്‍ശന പരിശോധനകള്‍ നടത്തും. 50,000 രൂപയില്‍ കൂടുതലുള്ള പണം, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മറ്റു സാമഗ്രികള്‍ എന്നിവ സംബന്ധിച്ച് മതിയായ രേഖകള്‍ യാത്രക്കാര്‍ കൈവശം കരുതേണ്ടതാണ്. 

പരിശോധനയില്‍ പൊതുജനങ്ങള്‍ ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്ന് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ്ങ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

Follow us on :

More in Related News