Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'ഒന്നാണ് നമ്മൾ' സാഹോദര്യ സംഗമം മെയ് 1 ന്

29 Apr 2025 11:52 IST

NewsDelivery

Share News :

വിവിധ മതവിഭാഗങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥ പരിരക്ഷിക്കുന്നതിനുമായി 1993 ൽ രൂപീകരിക്ക പ്പെട്ട സംഘമാണ് ഫോറം ഫോർ ഡെമോക്രസി ആൻ്റ് കമ്മ്യൂണൽ അമിറ്റി (എഫ്.ഡി.സി.എ). എഫ്.ഡി.സി.എ കേരള ചാപ്റ്ററിൻ്റെ പ്രഥമ അധ്യക്ഷനായിരുന്ന ജസ്റ്റിസ് വി.ആർ കൃഷ്ണ‌യ്യരുടെ നേതൃത്വത്തിൽ ഒരു പതിറ്റാണ്ടു കാലം കേരളത്തിലെ മതേതര, മത സൗഹാർദ്ദ മേഖലകളിലെ നിറ സാന്നിദ്ധ്യമായിരുന്ന എഫ്.ഡി.സി.എ വർഗീയ ചേരിതിരിവിനാൽ കലുഷിതമായിരുന്ന നാദാപുരം, ആദിവാസികൾക്കെതിരായ കടന്നുകയറ്റം നടന്ന മുത്തങ്ങ എന്നിവിടങ്ങളിൽ സജീവ ഇടപെടലുകൾ നടത്തിയിരുന്നു.

കേരളത്തിന്റെ സവിശേഷത ഈ നാട് പുലർത്തിപ്പോരുന്ന സാമൂഹ്യ സൗഹാർദ്ദമാണ്. ഈ സാമൂഹ്യ സൗഹാർദ്ദം വലിയ ഭീഷണിയിലാണ്. വിദ്വേഷം വമി ക്കുന്ന പ്രചരണങ്ങളിലൂടെ നമ്മുടെ സമൂഹം വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെന്നപോലെ കേരളത്തിൽ ഈ വിഭജനം സ്‌പഷ്ടമായി കാണാൻ കഴിയാത്തതാണെങ്കിലും കേരളവും ക്രമേണ സാമൂഹ്യ വിദ്വേഷത്തിന്റെ ദുഷ്ടചക്രത്തിലേക്ക് വീണുകൊണ്ടിരിക്കുകയാണ്.


ഈ വിദ്വേഷത്തിൻ്റെ ഭാരം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒരു സമുദായം മുസ്ലിങ്ങളാണ്. ഇസ്ലാമോഫോബിയ (മുസ്ലിം വിദ്വേഷം) നമ്മുടെ സമൂഹത്തിൽ ആഴത്തിൽ വേരൂന്നുകയാണ്. ഇത് നമ്മുടെ സമാധാനപരമായ സാമൂഹ്യ ഘടനയിൽ വിദൂരമായ പ്രത്യാഘാതങ്ങൾ സ്യഷ്ടിക്കാൻ പോകുന്നു. നാം എല്ലാവരും സ്നേഹിക്കുന്ന കേരളം, സാമൂഹ്യ സൌഹ്യദം ഉയർത്തിപ്പിടിക്കുന്ന ഒരു സംസ്ഥാനം എന്ന തനിമ അതിവേഗം നഷ്ടപ്പെടുകയാണ്.


ഈ പശ്ചാത്തലത്തിലാണ് FDCA (ഫോറം ഫോർ ഡെമോക്രസി ആന്റ് കമ്മ്യൂണൽ അമിറ്റി) 'ഒന്നാണു നമ്മൾ' എന്ന തലക്കെട്ടിൽ ഒരു പ്രചരണ പരിപാടിയെക്കുറിച്ച് ആലോചിക്കുന്നത്.

'Resisting Hatred, Rising United, We are One' ' തലക്കെട്ടിൽ മെയ് 1 വ്യാഴം വൈകിട്ട് 4.30 ന് കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ നടക്കുന്ന സാഹോദര്യ സംഗമത്തോടെ ഈ പ്രചരണ പരിപാടി പ്രഖ്യാപിക്കുകയാണ്. പ്രഗത്ഭ മനുഷ്യാവകാശ പ്രവർത്തകനും ഗ്രന്ഥകാരനുമായ . ഹർഷ് മന്ദർ മുഖ്യാതിഥിയായുണ്ടാകും. കവി സച്ചിദാനന്ദൻ, കൽപറ്റ നാരായണൻ, ഡോ കെ എസ് മാധവൻ, പി മുജീബുറഹ്‌മാൻ, ഒ അബ്ദുറഹ്‌മാൻ, ഡോ പി കെ പോക്കർ, അംബിക മറുവാക്ക്, ബാബുരാജ് ഭഗവതി എന്നിവർ പരിപാടിയിൽ പങ്കെടു ക്കും.

പത്രസമ്മേളനത്തിൽ ടി.കെ ഹുസൈൻ (ഓർഗനൈസിംഗ് സെക്രട്ടറി, FDCA), അംബിക മറുവാക്ക് (സെക്രട്ടറി, FDCA), അഡ്വ. പി.എ പൗരൻ (സെക്രട്ടറി, FDCA), നൗഷാദ് സി.എ, (ട്രഷറർ, FDCA) എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News