Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ ചങ്ങല തീർത്ത് വിദ്യാർത്ഥികൾ

26 Jun 2024 18:35 IST

Enlight Media

Share News :

കൽപ്പകഞ്ചേരി. ലഹരിക്കെതിരെ വൈവിധ്യമാർന്ന ബോധവൽക്കരണ പരിപാടികളുമായി ജീ വി ച്ച്എസ്എസ് കല്പകഞ്ചേരിയിലെ വിദ്യാർത്ഥികൾ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.. സ്കൂൾ സ്കൗട്ട് യൂണിറ്റിന് കീഴിൽ കടുങ്ങാത്തുകുണ്ട് ടൗണിൽ ലഹരി വിരുദ്ധ റാലിയും മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു.

കൽപകഞ്ചേരി സി ഐ സുശാന്ത് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു.. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിന് ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ സി പി സലീം നേതൃത്വം നൽകി.ലഹരി വിരുദ്ധ വോട്ടിങ് പരിപാടിക്ക് ടി പി വിനീഷ് നേതൃത്വം നൽകി ഹെഡ്മിസ്ട്രസ് പി സിനി ടീച്ചർ, പിടിഎ പ്രസിഡണ്ട്. എ പി മുസ്തഫ, സയ്യിദ് ഹസൻ തങ്ങൾ, ശശികല നമ്പലത്ത്‌,വി ബിന്ദു ടീച്ചർ, എന്നിവർ സംസാരിച്ചു

Follow us on :

More in Related News