Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2024 09:04 IST
Share News :
പുന്നയൂർക്കുളം:ബാലഗോകുലം പുന്നയൂർക്കുളം താലൂക്കിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.ശോഭയാത്രയിൽ 5000 വേഷങ്ങൾ അണിനിരക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വടക്കേകാട്,പുന്നയൂർ,പുന്നയൂർക്കുളം,കാട്ടകാമ്പാൽ എന്നിവിടങ്ങളിലായി ശ്രീകൃഷ്ണ ജയന്തി ദിവസം(തിങ്കളാഴ്ച്ച)ഏഴ് ശോഭയാത്രകളാണ് നടക്കുന്നത്.വടക്കേകാട് പത്ത് സ്ഥലങ്ങളിൽ നിന്നുള്ള ശോഭയാത്രകൾ നമ്പീശൻപടി കാവീട്ടിൽ പുള്ളത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് മൂന്നാകല്ല് ശ്രീപത്മനാഭപുരം ക്ഷേത്രത്തിൽ സമാപിക്കും.പുന്നയൂരിൽ ഏഴ് സ്ഥലങ്ങളിൽ നിന്നുള്ള ശോഭയാത്രകൾ എടരയിൽ നിന്ന് ആരംഭിച്ച് കുഴിങ്ങരയിൽ സമാപിക്കും.അകലാട് തെങ്ങുംപുള്ളി ഭഗവതിക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സമാപിക്കും.കാട്ടകാമ്പാലിൽ ഒൻപത് സ്ഥലങ്ങളിൽ നിന്നുള്ള ശോഭയാത്രകൾ അയിരൂർ ചിറക്കൽ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പെങ്ങാമുക്ക് പീഠികേശ്വരം ക്ഷേത്രത്തിൽ സമാപിക്കും.പുന്നയൂർക്കുളത്ത് തിങ്കളാഴ്ച്ച രാവിലെ 8-ന് ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ ജ്ഞാനപ്പാന പാരായണം,9-ന് ചെറായി ശ്രീനാരായണ ബാലഗോകുലത്തിൽ സർഗ്ഗാഷ്ടമി,കലാവൈജ്ഞാനിക, ഉറിയടി മത്സരങ്ങൾ എന്നിവ ഉണ്ടാകും.വൈകീട്ട് 4-ന് വന്നേരി കൊരച്ചനാട്ട് ഭഗവതിക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭയാത്ര ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ സമാപിക്കും.പെരിയമ്പലത്തും ശോഭയാത്ര നടക്കും.കൃഷ്ണ രാധ വേഷങ്ങൾ,നിശ്ചലദൃശ്യങ്ങൾ,ഗോപിക നൃത്തം,ഭജന എന്നിവ ശോഭയാത്രകളിൽ അണിനിരക്കും.വാർത്താസമ്മേളനത്തിൽ ആഘോഷസമിതി ചെയർമാൻ ജയരാജൻ ചക്കാലകുമ്പിൽ,രക്ഷാധികാരികളായ എ.രാധടീച്ചർ,ചന്ദ്രൻ മങ്കുഴി,ടി.പി.ഉണ്ണി,താലൂക്ക് അധ്യക്ഷൻ ടി,അശോകൻ,ഖജാൻജി സുരേഷ് നടുവത്ത് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.