06 Sep 2024 20:52 IST
- MUKUNDAN
Share News :
ഗുരുവായൂർ:ഗ്ളോബൽ എൻഎസ്എസ്സിന്റെ നേതൃത്ത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം മമ്മിയൂർ സാന്ദീപനി മാതൃസദനത്തിലെ അമ്മമാരോടൊപ്പം ആഘോഷിച്ചു.സാന്ദീപനി മാതൃസദനത്തിൽ അത്തപൂക്കളം ഇട്ടതോടെ ഓണാഘോഷത്തിന് ആരംഭം കുറിച്ചു.തുടർന്ന് മമ്മിയൂരിൽ നിന്ന് മഹാബലിയെ വാദ്യമേളങ്ങളുടേയും,താലപ്പൊലിയോടും കൂടി സാന്ദീപനി മാതൃസദനത്തിലേക്ക് ഘോഷയാത്രയായി ആനയിച്ചു.തുടർന്ന് ജിഎൻഎസ്എസ് സംസ്ഥാന പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം പണ്ഡിതനും,കവിയുമായ രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഡോ.വടക്കുമ്പാട്ട് നാരായണൻ നമ്പൂതിരി വിശിഷ്ടാതിഥിയായി പങ്കെടുത്തു.സമ്മേളനത്തിൽ ഡോ.സി.ജി.നന്ദകുമാർ,കെ.എൻ.ഗോപി,ഗുരുവായൂർ നഗരസഭ കൗൺസിലർമാരായ ശോഭ ഹരിനാരായണൻ,ജ്യോതി രവീന്ദ്രനാഥ്,ജി എൻ എസ് എസ് ഭാരവാഹികളായ കെ.മോഹനകൃഷ്ണൻ,കെ.ടി.ശിവരാമൻ നായർ,ശ്രീകുമാർ പി.നായർ,രാധശിവരാമൻ,സരസ്വതി വിജയൻ തുടങ്ങിയവർ പ്രസംഗി ച്ചു.അത്തപ്പൂക്കളം,ഓണപ്പാട്ടുകൾ, തിരുവാതിരക്കളി തുടങ്ങിയ കലാപരിപാടികളും,അമ്മമാരുടെ ഓണസ്മരണകളും,വിഭവ സമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തിൻ്റെ ഭാഗമായി നടന്നു.
Follow us on :
Tags:
More in Related News
Please select your location.