Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Feb 2025 18:10 IST
Share News :
പേരാമ്പ്ര:മുസ്ലിം ലീഗിന്റെ സമുന്നത നേതാവും മത സാമൂഹിക,സാസ്കാരികരംഗങ്ങളിലെ നിറസാ ന്നിധ്യവുമായിരുന്ന കെ. എസ്. മൗലവിയുടെ സ്മരണ മുൻനിർത്തി മുഹൈസ് ഫൌണ്ടേഷൻ വെള്ളിയൂർ തുടക്കം കുറിക്കുന്ന ഭവന നിർമാണ പദ്ധതിയുടെ പ്രഖ്യാപനം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്തങ്ങൾ പ്രൊ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എക്ക് ലോഗോ കൈമാറി നിർവഹിച്ചു. മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് ട്രഷററും അസറ്റ് ചെയർമാനുമായ സി.എച്ച്. ഇബ്രാഹിംകുട്ടി ആദ്യ തുക കൈമാറി ഫണ്ട് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എടവന അബ്ദുൽമജീദ് അധ്യക്ഷത വഹിച്ചു. മുഹെയ്‌സ് ചെയർമാൻ ഡോ.കെ.എം.നസീർ പ്രൊജക്റ്റ് വിശദീകരണം നടത്തി. കെ.എം. സൂപ്പി മാസ്റ്റർ, ഇ.ടി. മുഹമ്മദ്
കോയ, ഫിർദൗസ് ബഷീർ, വി.കെ. ഇസ്മായിൽ, മാനസം മുഹമ്മദ് മാസ്റ്റർ , ഷഹീർ മുഹമ്മദ്, ഇ.ടി. ഹമീദ്, പുനത്തിൽ മുഹമ്മദ് മാസ്റ്റർ, കെ.ടി.ഫിറോസ് ഖാൻ എന്നിവർ സംസാരിച്ചു.പ്രളയബാ ധിതർക്കായി വയനാട് പനമരത്ത് സമാന മനസ്കരുമായി ചേർന്ന് നിർമിച്ച 20 വീടുകൾ ഉൾപ്പെടെ പൂർണമായും ഭാഗികമായി 40ൽ അധികം വീടുനിർമാണ ത്തിനും മുഹൈസ് ഇതിനകം നേതൃത്വം നൽകിയിട്ടുണ്ട്.ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ആദ്യ വീടിന്റെ കട്ടില വെക്കൽ കർമം കോട്ടൂർ പടിയക്കണ്ടിയിൽ പാണക്കാട് സയ്യിദ് മുനവ്വ റലി ശിഹാബ് തങ്ങൾ നിർവഹിക്കും.
Follow us on :
Tags:
More in Related News
Please select your location.