Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷെൽറ്റർ ഇന്ത്യയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: ഷെറീനാ ഹസീബ്

15 Jul 2024 18:36 IST

Jithu Vijay

Share News :



കൊണ്ടോട്ടി : ഷെൽറ്റർ ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള പ്രെഫഷണൽ

വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം കൊല്ലം മെഡിക്കൽ കോളേജിലെ ഷെൽറ്റർ കോഡിനേറ്റർ ആയിഷ ഹംന പി.പി. ക്ക് ലാപ്പ്ടോപ്പ് നൽകി കൊണ്ട് മലപ്പുറം ജില്ലാ പഞ്ചായത്ത് സ്‌റ്റാൻ്റിഗ് കമ്മറ്റി ചെയർപേഴ്സൺ ഷെറീനാ ഹസീബ് നിർവഹിച്ചു.

 വിദ്യാഭ്യാസ പുരോഗതിയിലുടെ മാത്രമെ പിന്നോക്കകാരിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുകയുള്ളു എന്ന് മനസിലാക്കിയ ഷെൽറ്റർ ഇന്ത്യ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ എല്ലാവർക്കും മാതൃകയാണെന്ന് ഷെറീന ഹസിബ് അഭിപ്രായപ്പെട്ടു


സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം, ഹെയർ സ്റ്റഡിസിന് മാസാന്ത സ്കോളർഷിപ്പ്, പ്രൊഫഷണൽ വിദ്യാർഥികൾക്ക് പഠന സഹായം ഉന്നത വിജയം കരസ്ഥാമാക്കിയ വിദ്യാർഥികളെ ആദരിക്കൽ ,  കൗൺസലിംഗ് & കരിയർ ഗൈഡൻസ് , ടാലൻ്റ് എക്സാം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഷെൽറ്റർ എജ്യുകെയർ വഴി നടത്തി വരുന്ന കാര്യം ഷെൽറ്റർ സെക്രട്ടറി അബ്ദുറഹിമാൻ മാനോളി സുചിപ്പിച്ചു. അബദുസമദ് വി പി. സലാഹുദ്ധീൻ പാലോത്ത്, ആയിഷാ ഹംന എന്നിവരും സംസാരിച്ചു.


 

Follow us on :

More in Related News