Thu May 29, 2025 2:51 AM 1ST

Location  

Sign In

കേശദാനം സ്നേഹദാനത്തിലൂടെ നന്മപാഠമെഴുതി ഗവ.എച്ച്.എസ് ബാര

18 Jan 2025 12:27 IST

enlight media

Share News :

ബാര : അവയവദാനംപോലെതന്നെ മഹത്തായ സന്ദേശമാണ് കേശദാനവും നൽകുന്നത്. കീമോതെറാപ്പിക്ക് വിധേയരാകുന്ന കാൻസർ രോഗികള്‍ക്ക് അവരുടെ മുടി കൊഴിയുന്നത് ഇത് വലിയ മനോവിഷമമാണ് സൃഷ്ടിക്കുന്നത്. ബാര ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിനുള്ള ജീവിത നൈപുണി ക്ലാസിൽ ക്ലാസ്സ് കൈകാര്യം ചെയ്ത അധ്യാപകന്റെ വാക്കുകൾ കുട്ടികളുടെ ഹൃദയത്തിൽ കൊണ്ടു.


കാൻസർ രോഗികളായ സ്ത്രീകൾക്ക് ആത്മധൈര്യം നൽകാൻ നമുക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് കുട്ടികൾ ഒരേ സ്വരത്തിൽ അന്വേഷിച്ചു. അനുതാപത്തിൻ്റെ (Empathy) ഉദാത്ത മാതൃകയായി ബാരയിലെ എസ്.പി.സി കാഡറ്റുകൾ ക്ലാസുകൾ കയറിയിറങ്ങി കേശദാന സന്ദേശ വാക്യമോതി. അതിന്റെ ഭാഗമായി 27 കുട്ടികളും രണ്ട് രക്ഷിതാക്കളും അധ്യാപികമാരില്‍ ചിരലും കേശദാനത്തിനായി മുന്നോട്ട് വന്നു. സ്കൂളിൽ നടന്ന ചടങ്ങിൽ കേശദാനം സ്നേഹദാനം എന്ന പദ്ധതിലൂടെ അമല മെഡിക്കൽ കോളേജുമായി ചേർന്ന് 

ബാരയുടെ മക്കൾ കേശദാനവും നടത്തി.


നല്ലൊരു വിഗ്ഗ് നിർമ്മിക്കുന്നതിന് 30 സെന്റീ മീറ്റർ നീളമുള്ള മുടി ആവശ്യമാണ്. എണ്ണമയമില്ലാ , കഴുകി ഉണക്കിയ, ഡൈ ഉപയോഗിക്കാത്ത മുടിയാണ് ദാനം ചെയ്യേണ്ടത്. ഈ പ്രക്രിയ എല്ലാം പാലിച്ചാണ് കുട്ടികൾ കേശദാനം നടത്തിയത്. തങ്ങളുടെ മുടികൊണ്ടു വിഗ്ഗ് തയ്യാറാക്കി കാൻസർ രോഗികൾക്ക് ആശ്വാസമേകും എന്ന ചിന്ത കുട്ടികൾക്ക് ഏറെ സന്തോഷം നൽകുന്നുണ്ട്.


ചടങ്ങില്‍ അമലയുടെ പ്രോഗ്രാം കോർഡിനേറ്റർ പി.കെ സെബാസ്റ്റ്യൻ പദ്ധതിയെക്കുിച്ചുള്ള വിദീകരണം നല്‍കി

ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലക്ഷ്മി.പി കേശദാനം സ്നേഹദാനം പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ഗീതകൃഷിണൻ അധ്യക്ഷത വഹിച്ച യോഗത്തില്‍

തമ്പാൻ. ടി (ADNO ) സുധാകരന്‍.കെ (PTA Vice President) , ഗോപാലകൃഷ്ണന്‍.വി (PTA Member), ദീപ ബാലകൃഷ്ണൻ (MPTA President)എന്നിവർ ആസംസകളര്‍പ്പിച്ച് സംസാരിച്ചു.ഹെഡ്മാസ്റ്റർ കെ.ശങ്കരൻ സ്വാഗതവും എസ്.പി.സി കോർഡിനേറ്റർ സതീശൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News