Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂർ ഫെസ്റ്റ്: വാർഡ് തല സംഘാടക സമിതി രുപീകരിച്ചു

10 Jan 2025 17:04 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ഫെബ്രുവരി 2 മുതൽ 9 വരെ നടക്കുന്ന മേപ്പയ്യൂർ ഫെസ്റ്റ് 2025ൻ്റെ മേപ്പയ്യൂർ ടൗൺ വാർഡ് 8 ൻ്റെ സംഘാടക സമിതി രൂപികരണയോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി.ശോഭ ഉദ്ഘാടനം ചെയ്തു.


 ടൗൺ വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ സി.എം. ബാബു, കെ.പി. രാമചന്ദ്രൻ, ശ്രീധരൻ കൂവല, നിഷാദ് പൊന്നം കണ്ടി, സാവിത്രി ബാലൻ, ഇ.കെ. മുഹമ്മദ് ബഷീർ, നിഷസ്മാർത്ത , ഷബീർ ജന്നത്ത്,കെ.കെ. ഗീത എന്നിവർ സംസാരിച്ചു. ഭാരവാഹികളായ് റാബിയ എടത്തിക്കണ്ടി (ചെയർപേഴ്സൺ ), സി.എം. ബാബു (കൺവീനർ), ശ്രീധരൻ കൂവല (ട്രഷറർ) എന്നിവരടങ്ങുന്ന 51 അംഗ എക്സികുട്ടീവ് കമ്മിറ്റി രൂപികരിച്ചു.

Follow us on :

Tags:

More in Related News