Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അസറ്റ് വായനമുറ്റത്ത് ഈദ് സംഗമം.

09 Jun 2025 11:29 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: അസറ്റ് പേരാമ്പ്രയുടെ ആഭിമുഖ്യത്തിൽ കടിയങ്ങാട് അസറ്റ് വായനാമുറ്റത്ത് ഈദ് സംഗമം സംഘടിപ്പിച്ചു.കേരള സ്റ്റേറ്റ് സ്കൗട്ട് കമ്മീഷണർ ബാലചന്ദ്രൻ പാറച്ചോട്ടിൽ ഉദ്ഘാടനം ചെയ്തു. 


വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച ചിത്രരാജൻ, കല്ലൂർ മുഹമ്മദലി,കെ. ടി. അബ്ദുല്ലത്തീഫ്, അസീസ് നരിക്കിലാക്കണ്ടി,എ.പി. അസീസ്, സി.എച്ച്. സനൂപ്, കണാരൻ ചാരുത, എം.പി.കെ. അഹമ്മദ് കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

അസറ്റ് ചെയർമാൻ സി. എച്ച്.ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. കവിതാ മാത്യു, എ. പ്രദീപൻ,വി.ബി. രാജേഷ്,

സൗഫി താഴെ കണ്ടി, സൗദ റഷീദ്, വി.കെ.മൊയ്തു, സജീവൻ കൈതക്കൽ, സി. എച്ച്.രാജീവൻ, സി. എച്ച്.അബ്ദുള്ള, ടി. പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. വി. സി. ഷാജി, രതീപ് പാലേരി, നൗഷാദ് തൈക്കണ്ടി തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ചു. അസറ്റ് ജനറൽ സെക്രട്ടറി നസീർ നൊച്ചാട് സ്വാഗതവും ചിത്രരാജൻ നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News