Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിണറ്റിൽ വീണ പശുകുട്ടിയെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി.

15 Dec 2024 17:54 IST

UNNICHEKKU .M

Share News :


 മുക്കം : കിണറ്റിൽ വീണ പശുക്കിടാവിനെ മുക്കം അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ചാത്തമംഗലം പഞ്ചായത്തിൽ വാർഡ് 13 കുളങ്ങര കണ്ടി മാധവൻ എന്നയാളുടെ പശുക്കിടാവാണ് 10 അടി വീതിയും 30 അടി താഴ്ചയുമുള്ള അപകട അപകടാവസ്ഥയിലുള്ള കിണറ്റിൽ വീണത്. സംഭവം നടന്ന ഉടനെ തന്നെ ഉടമസ്ഥർ മുക്കം അഗ്നിരക്ഷാസേനയെവിവരമറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ എത്തിയ സേനയാണ് റെസ്ക്യൂ ബെൽറ്റ്, ബോഡി ഹാർണസ്, റോപ്പ് എന്നിവയുടെ സഹായത്തോടെ പശുവിനെ സുരക്ഷിതമായി പുറത്തെടുത്തത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിയാസ് ആണ് രക്ഷാപ്രവർത്തനത്തിനായി കിണറിൽ ഇറങ്ങിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് അബ്ദുൽ ഷുക്കൂർ, ഫയർ ഓഫീസർമാരായ വി സലീം, കെ അഭിനേഷ്, അനു മാത്യു, രത്നരാജൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ നേതൃത്വം നൽകി.

Follow us on :

More in Related News