Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2024 19:53 IST
Share News :
ചാലക്കുടി: ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും , പാരമ്പര്യത്തിന്റെയും ഭാഗമായി നടന്നു വരുന്ന ഉൽസവ - പെരുന്നാൾ - നേർച്ച ആഘോഷങ്ങളിലെ വെടിക്കെട്ടും, ആന എഴുന്നള്ളിപ്പും സുഖമമായി നടത്തുന്നതിനായി നിയമ ഭേദഗതികൾ കൊണ്ടുവരണമെന്ന് ചാലക്കുടി വ്യാപാര ഭവനിൽ ചേർന്ന കേരളാ ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കമ്മറ്റി ചാലക്കുടി മേഖലാ യോഗം കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപെട്ടു. 2008ലെ എക്സ്പ്ലോസീവ് ആക്ടിൽ ഭേദഗതി വരുത്തി പരമ്പരാഗതവെടികോപ്പുകൾ ഉൽപാദിപ്പിക്കുവാനും, കവചിത വാഹനത്തിൽ വെടിക്കെട്ട് സ്ഥലത്ത് സുരക്ഷിതമായി എത്തിച്ച് ഡിസ്പ്ലേ നടത്തുവാനും സൗകര്യംഒരുക്കണം.ലൈസൻസികൾക്ക് പരമ്പരാഗത വെടിക്കോപ്പുകൾ ഉൽപ്പാദിപ്പിക്കുവാൻ തൃശൂർ എരുമ പെട്ടിയിൽ ആരംഭിക്കും എന്ന് പറഞ്ഞ ഫയർ പാർക്ക് ആരംഭിക്കുവാൻ കേരളസർക്കാർനടപടിസ്വീകരിക്കണം. ദൂരപരിധിയുടെ കാര്യത്തിൽ പ്രായോഗികമായ അകലം നിശ്ചയിക്കണം. വെടി പുരകൾ നിർമിക്കാൻ തണ്ണീർതടസംരക്ഷണ നിയമത്തിൽ ഇളവുകൾ അനുവദിക്കണം.
യോഗത്തിൽ ഗുണശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി സെൻറ് മേരീസ് പള്ളി വികാരി ഫാദർ വർഗീസ് പാത്താടൻ യോഗം ഉൽഘാടനംച്ചെയ്തു. വൽസൻ ചമ്പക്കര വിഷയാവതരണം നടത്തി. ജോയ് മുത്തേടൻ സ്വാഗതവും രാമചന്ദ്രൻ വേലുപ്പിള്ളി നന്ദിയും പറഞ്ഞു. ബാബു കോബ്ര, വിജു ടി.ടി., ഗോപീകൃഷ്ണൻ പോൾ പാറയിൽ, തുടങ്ങിയവർ സംസാരിച്ചു.
മേഖല പ്രസിഡണ്ടായി രാമചന്ദ്രൻ വേലുപ്പിള്ളി, സെക്രട്ടറിയായി വിജു ടി.ടി. ട്രഷററായി , ബാബു എന്നിവരെ യോഗം തിരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.