Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജെസിഐ വാരം 2024; ആഘോഷങ്ങൾ സെപ്റ്റംബർ 9 മുതൽ

06 Sep 2024 12:07 IST

- Enlight Media

Share News :

ജെസിഐ വാരം 2024 ആഘോഷങ്ങൾ സെപ്റ്റംബർ 9 മുതൽ ജൂനിയർ ചേംബർ ഇന്റർനാഷൻ സങ്കടിപ്പിക്കുന്ന JCI വരം ഈ മാസം 9 ന് ആരംഭിക്കുമെന്ന് ജെസിഐ കാലിക്കറ്റ് പ്രസിഡന്റ് സെനറ്റർ ഡോ. ജമീൽ സേട്ട് അറിയിച്ചു. സെപ്തംബര് 15 വരെ തുടരുന്ന ആഘോഷത്തിൽ ഒട്ടനവധി പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ കമ്മ്യൂണിറ്റികളിൽ നല്ല മാറ്റം സൃഷ്ടിക്കുന്നതിന് യുവജനതയെ ശാക്തീകരിക്കുകയെന്ന സംഘടനയുടെ ദൗത്യം പ്രോത്സാഹിപ്പിക്കുന്നതിനായി ജൂനിയർ ചേംബർ ഇന്റർനാഷണൽ ഇന്ത്യ (ജെസിഐ ഇന്ത്യ) സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയാണ് ജെസിഐ വീക്ക്. ഈ ആഴ്ചയിൽ JCI ഇന്ത്യ അംഗങ്ങൾ സാമൂഹ്യ സേവനം, നേതൃത്വ വികസനം, ആഗോള സ്വാധീനം എന്നിവയോടുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന വിവിധ പ്രവർത്തനങ്ങളുമായി മുന്നേട്ട് പോകും.

കമ്മ്യൂണിറ്റി സേവന പദ്ധതികൾ , പരിശീലന, വികസന സെഷനുകൾ, നെറ്റ്‌വർക്കിംഗ് ഇവന്റുകൾ, പൊതു ബോധവൽക്കരണ കാമ്പെയ്നു‌കൾ, സാംസ്കാരിക സാമൂഹിക പരിപാടികൾ സംഘടിപ്പിക്കും.

പത്രസമ്മേളനത്തിൽ

ജെസിഐ കാലിക്കറ്റ് വൈസ് പ്രസിഡന്റ് ശ്രുതി കൃഷ്ണ, വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ല‌ം, സെക്രട്ടറി അബിൻ അബ്ദുറഹിമാൻ, ഡയറക്ടർ സുബിൻ സ്വാസ്, ഡയറക്ടർ ആമിർ സുഹൈൽ എന്നിവർ പങ്കെടുത്തു

Follow us on :

More in Related News