Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രാഥമിക ആലോചനാ യോഗം

22 Jul 2024 16:59 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : കേരള നോളജ് എക്കണോമി മിഷൻ ഒറ്റപ്പാലം അസംബ്ലി മണ്ഡലവുമായി സഹകരിച്ച് നടത്തുന്ന പ്രവർത്തനങ്ങൾക്കും തൊഴിൽമേളയ്ക്കും മുന്നോടിയായി മണ്ഡലത്തിലെ സ്കില്ലിംഗ് /തൊഴിൽ ഏജൻസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രാഥമിക ആലോചനയോഗം ചേർന്നു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിന് കെ പ്രേംകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. കേരള നോളജ് എക്കണോമി മിഷൻ ഡയറക്ടർ ഡോ.പി എസ് ശ്രീകല പദ്ധതി വിശദീകരണം നടത്തി. അഡ്വ കെ

പ്രേംകുമാർ എം എൽ എ അധ്യക്ഷനായി .

ഒറ്റപ്പാലം മണ്ഡലത്തിലെ പ്രത്യേക തൊഴിൽ പദ്ധതി സംബന്ധിച്ച് വിശദമായ ചർച്ച നടത്തി. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.രാജിക, കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി ശാസ്തകുമാർ, തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സലീം , കരിമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സാജിറ , ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശോഭന രാജേന്ദ്രപ്രസാദ്, ഒറ്റപ്പാലം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അബ്ദുൾ നാസർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. സുമി എം എ സ്വാഗതവും എ ജി

ഫൈസൽ നന്ദിയും പറ

ഞ്ഞു.

Follow us on :

More in Related News