Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നേത്ര പരിശോധന ക്യാമ്പ് നടത്തി.

29 Oct 2024 11:22 IST

UNNICHEKKU .M

Share News :

മുക്കം: കാലിക്കറ്റ് ഐ ഹോസ്പിറ്റൽ - മുക്കത്തിൻ്റെ സഹകരണത്തോടെ ടി.വൈ. കെ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊടിയത്തൂരിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. തെയ്യത്തുംകടവ് മദ്രസയിൽ സംഘടിപ്പിച്ച ക്യാമ്പ് വാർഡ് മെമ്പർ ടി .കെ .അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ജാഫർ പുതുക്കുടി അദ്ധ്യക്ഷത വഹിച്ചു. ഡോ. അനീറ്റ ബെനഡിക്, ഇകെ മായിൻ, കെ എം സി അബ്ദുൽ വഹാബ് , റഫീഖ് കുറ്റ്യോട്ട് , റിഷാദ് കിളിക്കോട്ട്, ബാസിൽ മിയാൻ, ഫാരിസ് കെ എം എന്നിവർ സംസാരിച്ചു. യാസിർ .ഒ , നഷീത്ത് പി.വി , ജവാദ് എൻകെ , ഫാഇസ് കെ എം, റഈസ് കാരാട്ട് എന്നിവർ നേതൃത്വം നൽകി. നൂറോളം പേർ പങ്കാളികളായി .

Follow us on :

More in Related News