Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അലിവ് പദ്ധതി ഉത്ഘാടനം ചെയ്തു

17 Aug 2025 15:53 IST

PEERMADE NEWS

Share News :


പീരുമേട്: പള്ളികുന്ന് സി.എസ്.ഐ

പള്ളിയിൽ അലിവ് പദ്ധതിതുടങ്ങി. അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അഫിൻ ആൽബർട്ട് ഉത്ഘാടനം നിർവഹിച്ചു. ഇടവക വികാരി റവ. ലിജു ഏബ്രഹാം അധ്യക്ഷത വഹിച്ചു.

സഭാംഗങ്ങളായനിർദ്ധനരോഗികൾ, ഭവനരഹിതർ, വിധവകൾ, ഭിന്നശേഷിക്കാർ, നിരാലംബർ എന്നിവരെ  ചേർത്തുനിർത്തി സംരക്ഷിക്കുവാൻ സഭനടപ്പിലാക്കുന്ന സാധുജന സഹായമാണ്അലിവ്.നിർധനരോഗികൾക്ക്ധനസഹായം,കിടപ്പ് രേഗികൾക്ക് പ്രത്യേക കരുതൽ,തനിച്ച് താമസിക്കുന്ന വയോധികർക്ക് പ്രതിമാസ സഹായം,വിധവകൾ, അവിവാഹിതരായ സ്ത്രീകൾ, തനിച്ചുകഴിയുന്ന പുരുഷന്മാർ എന്നിവർക്ക് ഫെസ്റ്റിവൽ സഹായം,പഠനസഹായം , മരണം നടന്ന നിർദ്ധന കുടുംബങ്ങൾക്ക് അടിയന്തിര സാമ്പത്തിക സഹായം തുടങ്ങിയവയാണ് ലക്ഷ്യം വയ്ക്കുന്നത്.

Follow us on :

More in Related News