Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിസ്ഥിതി പഠനക്യാമ്പ് സമാപിച്ചു

27 Jan 2025 19:13 IST

ജേർണലിസ്റ്റ്

Share News :




തൊടുപുഴ: പരിസ്ഥിതി സൗഹൃദപരമായ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പ്രസക്തി വര്‍ധിച്ചു വരികയാണെന്നും അങ്ങനെയുള്ള കേന്ദ്രങ്ങളെയാണ് യാത്രികര്‍ കൂടുതലായി സഞ്ചാരത്തിനു തെരഞ്ഞെടുത്തു വരുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍. നെഹ്‌റു യുവ കേഡര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച നേതൃത്വ പ്രകൃതി പഠന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇടുക്കി -വെള്ളാപ്പാറ ഫോറസ്റ്റ് ഡോര്‍മെറ്ററിയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാജു പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. വനം-വന്യജീവി വകുപ്പ് ഇടുക്കി ഡിവിഷന്‍, ജില്ലാ യൂത്ത് ക്ലബ്ബ് ഇടുക്കി, ഇടുക്ക് യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സംഘടനയുടെ സംസ്ഥാന ചെയര്‍മാന്‍ ജെയിന്‍ ജോര്‍ജ് നേരത്തെ ക്യാമ്പ് ഉദ്ഘാടനം ചെയ്തിരുന്നു. ഇടുക്കി വനംവകുപ്പ് റെയിഞ്ച് ഓഫീസര്‍ പ്രസാദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ പി. അസ്മാബി, ബീന വിജയന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ആര്‍. സന്തോഷ്, ജില്ലാ പ്രസിഡന്റ് എന്‍. രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് സണ്ണി തെങ്ങുംപിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇടുക്കി ജലാശയത്തിലൂടെയുള്ള ബോട്ട് യാത്ര, ഇടുക്കി വനത്തിലൂടെയുള്ള ട്രക്കിങ് എന്നിവയോടൊപ്പം മനുഷ്യ വന്യജീവി സംഘര്‍ഷം, പരിസ്ഥിതി നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെ കുറിച്ചുള്ള ചര്‍ച്ചാ ക്ലാസും സംഘടിപ്പിച്ചു. ജോസഫ് വര്‍ഗീസ് (ഫോറസ്റ്റ് ഫ്‌ളൈയിങ് സ്‌ക്വാഡ്) ക്ലാസിന് നേതൃത്വം നല്‍കി. ഷാജി അമ്പാട്ട്, ജയിംസ് മ്‌ളാക്കുഴി, വി.എച്ച്. ഇസ്മായില്‍ (ഇടുക്കി), വിപിന്‍ പള്ളുരുത്തി (എറണാകുളം), ഗോപകുമാര്‍ (കോട്ടയം), മന്‍സൂര്‍ (ആലപ്പുഴ), മണികണ്ഠന്‍ (കാസര്‍കോട്), സുരേഷ് വെങ്കവിള (തിരുവനന്തപുരം), ഷഹല്‍ (കോഴിക്കോട്) തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിച്ചു.


Follow us on :

More in Related News