Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു ഡി എഫ് പഞ്ചായത്ത് ഓഫീസ് മാർച്ച്

20 Dec 2024 20:09 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: വാർഡ് വിഭജനത്തിലെ അപാകതകൾ പരിഹരിക്കുക, ജലജീവൻ റോഡുകൾ പുനർനിർമ്മിക്കുക, അനധികൃത മണ്ണ് ഖനനത്തിനെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നൊച്ചാട് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൊച്ചാട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.മാർച്ച് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് ആർ.കെ. മുനീർ ഉദ്ഘാടനം ചെയ്തു.


പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ ടി.പി. നാസർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.മധുകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.പി.എം. പ്രകാശൻ, പി.സി. സിറാജ് മാസ്റ്റർ, കുഞ്ഞബ്ദുള്ള വാളൂർ,വി.വി.ദിനേശൻ, ടി.കെ. ഇബ്രായി, പി.അനിൽകുമാർ ,എം.ടി.ഹമീദ്, റഫീഖ് കല്ലോത്ത്, പി.കെ. മോഹനൻ,റഷീദ് ചെക്യലത്ത്, എം.കെ. ദിനേശൻ, പനോട്ട് അബൂബക്കർ ,ഗീത കല്ലായി, കെ.സുമതി, വത്സല ടീച്ചർ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News