Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റീജിയണൽ കോളജിൽ യൂണിയൻ ഉദ്ഘാടനം നടത്തി

05 Feb 2025 15:20 IST

Saifuddin Rocky

Share News :


കിഴിശ്ശേരി: റീജിയണൽ കോളേജിന്റെ 20ാമത് സ്റ്റുഡന്റ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഉദ്ഘാടനം സംഘടിപ്പിച്ചു. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാന്റെ അധിക ചുമതല വഹിക്കുന്ന വൈസ് ചെയർപേഴ്സൺ സി.കെ. നെസ്മ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി മലപ്പുറം ഗവൺമെന്റ് കോളേജിന്റെ മുൻ ചെയർമാൻ വി.പി. ജസീം പങ്കെടുത്തു.


കോളേജ് പ്രിൻസിപ്പൽ എ.പി. അബ്ദുൽ ലത്തീഫ്, മാനേജർ അഷ്‌റഫ് ഹാജി എന്നിവർ സംസാരിച്ചു. യൂണിയൻ അഡ്വൈസറുടെ അധിക ചുമതലയുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി പി. മുഹമ്മദ് മാലിക് ആശംസ അറിയിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി സി. മുഹമ്മദ് ആരിഫ് സ്വാഗതവും യുയുസി സി. മുഹമ്മദ് മഷ്കൂർ നന്ദിയും പറഞ്ഞു.


പബ്ലിക് റിലേഷൻസ് ഓഫീസർ കെ. പ്രണവ് പരിപാടി അവതരണം നടത്തി.

Follow us on :

More in Related News