Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനം: ബ്ലാങ്ങാടിൽ അനുസ്മരണം സംഘടിപ്പിച്ചു

01 Dec 2024 13:46 IST

MUKUNDAN

Share News :

ചാവക്കാട്:കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനത്തോടനുബന്ധിച്ച് ബിജെപി ബ്ലാങ്ങാട് 148-ആം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും,കൊടിമരം സ്ഥാപിക്കലും സംഘടിപ്പിച്ചു.ബിജെപി കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ഗണേഷ് ശിവജി പതാക ഉയർത്തി.ബൂത്ത് കൺവീനർ വിജീഷ് വിജയൻ അധ്യക്ഷത വഹിച്ചു.കടപ്പുറം പഞ്ചായത്ത് 5 -ആം വാർഡ് മെമ്പറും,ബിജെപി ചാവക്കാട് മണ്ഡലം ജനറൽ സെക്രട്ടറിയുമായ ബോഷി ചാണാശ്ശേരി മുഖ്യപ്രഭാഷണം നടത്തി.കർഷക മോർച്ച ചാവക്കാട് മണ്ഡലം പ്രസിഡൻ്റ് വിനോദ് പണിക്കശ്ശേരി പുഷ്പാർച്ചന നടത്തി.ബ്ലാങ്ങാട് സെൻ്ററിൽ നടന്ന ചടങ്ങിൽ ഗണേഷ് മാണിവിഗ്രഹം,എം.കെ.മുരളി,സുധി പ്രണവം,വി.ആർ.പ്രസന്നൻ,ശ്യാംലാൽ,ശ്രീജിത്ത്,ലയേഷ്,രതീഷ് എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News