Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒച്ച കുഞ്ഞു മാസിക ഇനി ഒച്ച Degezine ആയി പുറത്തിറങ്ങുന്നു. .

26 Jul 2024 10:15 IST

Preyesh kumar

Share News :

പേരാമ്പ്ര: ഒച്ച കുഞ്ഞു മാസിക ഡിജിറ്റലാകുന്നു. കാലഗതിയിൽ നിലച്ചുപോയ ഒച്ചയെ കാലത്തിനൊപ്പം ഡിജിറ്റലാക്കി പുതുജീവൻ നൽകുകയാണ് .2002 ലാണ് പേരാമ്പ്രയിലെ ഒരു കൂട്ടം ചെറുപ്പക്കാർ 'ഒച്ച കുഞ്ഞുമാസിക' എന്ന പേരിൽ ഒരു ലിറ്റിൽ മാഗസിൻ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. കവി വീരാൻകുട്ടിമാഷ് മുഹമ്മദ് പേരാമ്പ്രക്ക് നൽകിയാണ് ആദ്യ ലക്കം പ്രകാശനം ചെയ്തത്. കേരളത്തിലെമ്പാടുമുള്ള കവികളും കഥാകൃത്തുകളും പരമ്പരയായി പുറത്തിറങ്ങിയ ഒച്ചയിൽ എഴുതിയിരുന്നു.

കുറേ വർഷങ്ങൾ പേരാമ്പ്ര കേന്ദ്രമാക്കി ഒച്ചയിറങ്ങി. കാലഗതിയിൽ പലരും പല വഴിക്ക് പിരിഞ്ഞപ്പോഴും ഒച്ചയുടെ മാറ്റൊലി വറ്റാതെ ഉണ്ടായിരുന്നു. 22 വർഷങ്ങൾക്കിപ്പുറം ഒച്ചയെ Degezine രൂപത്തിൽ മടക്കി എടുക്കുകയാണ് ആ ചെറുപ്പക്കാർ.. ജൂലൈ -സപ്തംബർ ഒച്ച Degezine ടി. പി. രാജീവൻ സ്മൃതി കവിത പതിപ്പായി പുറത്തിറങ്ങുകയാണ് .

കേരളത്തിലെ പ്രശസ്ത കവികൾ കവിതകളുമായി അവരുടെ 'ഒച്ച വേറിട്ട് കേൾപ്പിക്കുന്നു.

മാസികയുടെ ഡിജിറ്റൽ സ്വിച്ച് ഓൺ കർമം

പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവർത്തകനും പ്രസാധകനുമായ കുഞ്ഞിക്കണ്ണൻ വാണിമേൽ നിർവഹിച്ചു. എഡിറ്റർ ശ്രീജിഷ് ചെമ്മരനൊപ്പം ബിജു സീനിയ. മനോജ് വാളൂർ,രമേശ്.ടി,

എ.എസ്.നിഖിൽ കുമാർ, കെ.രഞ്ജിത്ത് തുടങ്ങിയവരടങ്ങിയ സംഘമാണ് 'ഒച്ച 'യുടെ പിന്നിൽ.


Follow us on :

Tags:

More in Related News