Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുത്തനുടുപ്പിട്ട സന്തോഷവും, നിറപുഞ്ചിരിയും, പാൽപ്പായസ്സവും ആവേശമാക്കി മദ്രസ്സ പ്രവേശനോത്സവം.

01 Jun 2024 11:18 IST

UNNICHEKKU .M

Share News :

മുക്കം: പുത്ത നടുപ്പിട്ടു സന്തോഷവും, ഒപ്പം നിറപുഞ്ചിരിയും, പാൽപ്പായസവും, ജാലവിദ്യകളുടെ മനോഹര പ്രകടനവും മദ്രസ്സ പ്രവേശനോത്സവം ഗ്രാമത്തിൽ പുളകമായി. ചേന്ദമംഗല്ലൂർ അൽ മദ്രസ്സത്തുൽ ഇസ്ലാമിയയിൽ ഒന്നാം ക്ലാസ്സിലേക്ക് പുതുതായി ചേർന്നവരെ വരവേൽപ്പ് നൽകിയ പ്രവേശനോത്സവമാണ് വർണ്ണ വൈവിധ്യങ്ങളുടെ കൗതുക പ്രകടനങ്ങളായി മാറിയത്. മധുര പലഹാരവും, പാൽപ്പായസവും, കളർ ബോക്സുകളും സമ്മാനമായി ലഭിച്ചപ്പോൾ കുഞ്ഞുമനസ്സുകളിൽ സന്തോഷത്തിന് ഇരട്ടി മധുരമായി. പ്രവേശനോത്സവം കലാകാരനായ അധ്യാപകൻ കുട്ടി ഹസ്സൻ വിദ്യാർത്ഥികൾക്ക് ആവേശമാക്കുന്ന ജാലവിദ്യ പ്രകടനങ്ങൾ അവതരിപ്പിച്ചും ഉദ്ഘാടനം നടത്തി. ആദ്യക്ഷരം നുകരാൻ വന്ന വിദ്യാർത്ഥികൾക്കും, ഒപ്പം വന്ന രക്ഷിതാക്കൾക്കും മദ്രസ്സ പ്രവേശനോത്സവം അവിസ്മരണിയ അനുഭവമായി മാറി.പ്രിൻസിപ്പാൾ കെ.ടി.ഇൽയാസ്സ് അധ്യക്ഷ വഹിച്ചു. പി.ടി.എ ട്രഷററർ ടി.കെ.അഹമ്മദ് കുട്ടി, നർഗീസ്സ് ടീച്ചർ, സാജിദ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി അതാവുല്ല മാസ്റ്റർ എന്നിവർ സംസാരിച്ചു.സലീന ടീച്ചർ, നജീബ് മാസ്റ്റർ, സി.കെ.നുബ്ഹാൻ, സജ്ന ടീച്ചർ, ഫരീദ ടീച്ചർ. ഷാഹുൽ ഹമീദ് , മൈമുന ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.






 

Follow us on :

More in Related News