Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2025 21:40 IST
Share News :
കൊണ്ടോട്ടി: സാമൂതിരിമാരുടെ വേരുകളുറങ്ങുന്ന നെടിയിരുപ്പിന്റെ പുനർനാമകരണ പ്രഖ്യാപനോദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു.
1954ൽ നെടിയിരുപ്പ് ഹരിജൻ കോളനി സ്ഥാപിച്ചപ്പോൾ 'ഹരിജൻ കോളനി റോഡ് - നെടിയിരുപ്പ്' എന്ന് രേഖപ്പെടുത്തിയിരുന്നു. അന്നുതൊട്ട് ഈ പ്രദേശം 'കോളനിറോഡ് ജംഗ്ഷൻ' എന്നും പിന്നീട് 'കോളനിറോഡ്' എന്നും 'കോളനി' എന്നും അറിയപ്പെട്ടു. 2015ൽ നെടിയിരുപ്പ് പഞ്ചായത്തിനെ ഉൾചേർത്ത് കൊണ്ടോട്ടി നഗരസഭ നിലവിൽ വന്നതോടെ നെടിയിരുപ്പും ഇല്ലാതായി. എന്നാൽ, സംസ്ഥാന സർക്കാർ 'കോളനി' എന്ന പദം രേഖകളിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചതാേടെയാണ് നെടിയിരുപ്പിന് ആ പേര് തിരിച്ചുകിട്ടാൻ പോകുന്നത്.
നെടിയിരുപ്പ് അവന്യൂ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടിവി ഇബ്രാഹിം എംഎൽഎ അധ്യക്ഷനായി.
സപ്ലിമെന്ററി പ്രകാശനം കൊണ്ടോട്ടി നഗരസഭാധ്യക്ഷ നിതാ ഷഹീർ നിർവഹിച്ചു.
പുളിക്കൽ അഹമ്മദ് എന്ന വല്ല്യാപ്പു നെടിയിരുപ്പിന്റെ ആദരം ഏറ്റുവാങ്ങി. നഗരസഭ വൈസ് ചെയർമാൻ അഷ്റഫ് മടാൻ, കൗൺസിലർമാരായ കെ കെ അസ്മാബി, സതീഷ് തേരി, ശിഹാബ് കോട്ട, നെയ്യൻ ഉമ്മുകുൽസു ,പ്രമോദ് ദാസ്,പുളിക്കൽ അഹമ്മദ് കബീർ ,അഡ്വ കെ കെ ഷാഹുൽ ഹമീദ്,അഡ്വ. കെ കെ സമദ്,ഡോ. വിനയകുമാർ,ചന്ദ്രൻ പറവൂർ, അബൂബക്കർ മാസ്റ്റർ പാമ്പോടൻ, സൈദലവി കെ എൻ, എ പി അഹമ്മദ്,അറമുഖൻ,സി മുഹമ്മദ് ശമ്മാസ്,സാജിദ് സി പി, മുന്നാസ് കെ.എ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ : അവന്യൂ ഓഡിറ്റോറിയത്തിൽ നടന്ന നെടിയിരുപ്പ് പുനർനാമകരണ പ്രഖ്യാപനോദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കുന്നു
Follow us on :
Tags:
More in Related News
Please select your location.