Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2025 20:38 IST
Share News :
കൊണ്ടോട്ടി :ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക,പൊതുമേഖല ഓഹരി വിൽപന അവസാനിപ്പിക്കുക,സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26000 രൂപയായും പെൻഷൻ 9000 രൂപയായും നിശ്ചയിക്കുക തുടങ്ങി പതിനേഴോളം ആവശ്യങ്ങളുയർത്തി മെയ് 20ന് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി നടക്കുന്ന ദേശീയ പണിമുടക്ക് വൻ വിജയമാക്കാൻ കൊണ്ടോട്ടി കുഞ്ഞാലിസ്മാരകത്തിൽ നടന്ന അങ്കണവാടി വർക്കേഴ്സ് ആന്റ് ഹെൽപേഴ്സ് യൂണിയൻ(സിഐടിയു )കൊണ്ടോട്ടി ഏരിയാ സമ്മേളനം തീരുമാനിച്ചു.
സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് വിപി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയിതു.
ഏരിയാ പ്രസിഡൻറ് സി പി.ശോഭന അധ്യക്ഷയായി.
ടി ഷീബ രക്തസാക്ഷി പ്രമേയവും പി രമണി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് സി ഉണ്ണി പാർവ്വതി സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി പുഷ്പല്ലി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
സിഐടിയു ഏരിയാ പ്രസിഡൻറ് കെ ബാലകൃഷ്ണൻ, ഏരിയാ ജോ:സെക്രട്ടറി ജയശങ്കർ ബാബു,
യൂണിയൻ ജില്ലാ വൈസ് പ്രസിഡൻറ് സി ശാരദ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ടി.ഷീബ (പ്രസിഡന്റ്) സിപി ശോഭന,എ സദിത (വൈസ് പ്രസിഡന്റ്),
എം. പുഷ്പ വല്ലി(സെക്രട്ടറി), പി.രമണി, വി.പ്രഭ (ജോ:സെക്രട്ടറി),ഷീജ എടവണ്ണപ്പാറ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
എം പുഷ്പ സ്വാഗതവും ടി.ഷീബ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.