Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു.

23 Oct 2025 21:01 IST

PALLIKKARA

Share News :

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൻ്റെ വികസന സദസ് വള്ളിക്കുന്ന് അത്താണിക്കൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വികസന സദസ് കുഞ്ചൻ നമ്പ്യാർ സ്മാര സമിതി ചെയർമാൻ കെ ജയദേവൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ്കോട്ടാശ്ശേരി സ്വാഗതം പറഞ്ഞു. സംസ്ഥാന സർക്കാറിൻ്റെ വികസന നേട്ടങ്ങൾ JD office സ്റ്റാഫ് പ്രശാന്ത് അവതരിപ്പിച്ചു, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൻ്റെ വികസന രേഖ "തുടരും ഈ വികസനം വളരും വള്ളിക്കുന്നിൻ്റെ പ്രകാശ കർമ്മം" ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിനിത ആർ എച്ച് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദർശനം നടന്നു. വിവിധ മേഖലയിലെ ആളുകളുടെ ഓപ്പൺ ഫോറത്തിന് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പ്രേമൻ പരുത്തിക്കാട് നേതൃത്വം നൽകി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഈ കാലഘട്ടത്തിൽ വിവിധ ആവശ്യങ്ങൾക്ക് സ്ഥലം സംഭാവനയായി ചെയ്തവരേയും,പഞ്ചായത്തിലെ ഹരിത കർമ്മസേന, ഐ എസ് ഒ അംഗീകാരം നേടിയ കുടുംബശ്രീ, പ്രത്യേക നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. സാമൂഹിക രാഷ്ട്രീയ പൊതുരംഗത്തെ നൂറിൽ അധികം പേർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ എ കെ രാധ നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News