Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാഭ്യാസം മതനിരപേക്ഷമാകണം: മുൻ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

05 Feb 2025 20:32 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ഇന്ത്യ പോലുള്ള ബഹുസ്വര ജനാധിപത്യ സമൂഹത്തിൽ മതനിരപേക്ഷതയിൽ ഊന്നിയ വിദ്യാഭ്യാസം അനിവാര്യമാണെന്ന് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. വർഗീയവത്കരണം മതാന്ധരും അന്ധവിശ്വാസികളുമായ തലമുറയെ സൃഷ്ടിക്കും.വിദ്യാഭ്യാസം എന്നത് ജനാധിപത്യവൽക്കരണത്തിന്റെ വികസിത മാതൃകയും ആധുനികവത്കരണത്തിൻ്റെ പ്രയോഗതലവും ആവേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.മേപ്പയ്യൂർ ഫെസ്റ്റ് വേദിയിൽ "കേരളവിദ്യാഭ്യാസം ഇന്നലെ ഇന്ന് നാളെ " എന്ന വിഷയത്തിൽ നടന്ന വിദ്യാസ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വി. പി.ബിജു അധ്യക്ഷനായി.സാഹിത്യ അക്കാദമി സെക്രട്ടറി പ്രാഫ. സി.പി. അബൂബക്കർ മോഡറേറ്ററായി. അഡ്വ: നജ്മ തബ്ഷീറ, എം.എം. സജീന്ദ്രൻ,പി.സുധാകരൻ എന്നിവർ സംസാരിച്ചു. എ.സി. അനൂപ് സ്വാഗതവും സറീന ഒളോറ നന്ദിയും പറഞ്ഞു.

Follow us on :

Tags: