Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2025 17:48 IST
Share News :
വള്ളിക്കുന്ന് : കൂടെയുണ്ട് കരുത്തേകാൻ എന്ന പദ്ധതിയുടെ ഭാഗമായി അരിയല്ലൂർ എംവി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്കായി വിജയഭേരി മലപ്പുറം ജില്ലാ കോഡിനേറ്റർ സലീം ക്ലാസ് എടുക്കുന്നു പ്രതിസന്ധികളെ ധൈര്യപൂർവ്വം നേരിടുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സ്കൂൾ കാലഘട്ടത്തിൽ തന്നെയായി കുട്ടികളിൽ അഭിലഷണീയമായ പരിവർത്തനങ്ങളും നിലപാടുകളും വളർത്തിയെടുക്കുന്നതിനും പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം തയ്യാറാക്കിയ പരിപാടിയാണ് കൂടെയുണ്ട് കരുത്തേകാൻ. പിടിഎ പ്രസിഡണ്ട് സുനിൽകുമാർ അധ്യക്ഷൻ വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ശ്രീജയ ടീച്ചർ സ്വാഗതവും സുധീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.