Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2025 20:22 IST
Share News :
ചാവക്കാട്:നഗരസഭ 4-ആം വാർഡ് തിരുവത്ര കുഞ്ചേരിയിൽ കുറുക്കന്റെ ആക്രമണം.രണ്ടുപേർക്ക് കടിയേറ്റു.ഒരു പോത്തിനേയും കുറുക്കൻ ആക്രമിച്ചു.തിരുവത്ര ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന കാട്ടിശ്ശേരി രമണി(68),പെരിങ്ങാട് ഗോപി(67)എന്നിവർക്കാണ് കടിയേറ്റത്.ഇന്ന് രാവിലെയും,ഉച്ച തിരിഞ്ഞുമാണ് കുറുക്കന്റെ ആക്രമണമുണ്ടായത്.രമണിയുടെ കാൽതണ്ടയിലും,ഗോപിയുടെ കൈയിലുമാണ് കടിയേറ്റത്.ഇരുവരെയും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാവീട്ട് തറയിൽ സത്യന്റെ പോത്തിനും കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റു.പരിസരത്തുള്ള പറമ്പിൽ നിന്നും ഒരു കുറുക്കനെ ചത്തനിലയിൽ കണ്ടെത്തി.
Follow us on :
Tags:
Please select your location.