Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2025 11:54 IST
Share News :
കോഴിക്കോട് : മലയാളത്തിലെ പ്രഥമനോവലായ കുന്ദലതയുടെ രചയിതാവും, നെടുങ്ങാടി ബാങ്ക് സ്ഥാപകനും, പെൺകുട്ടികൾക്ക് മാത്രം വിദ്യാഭ്യാസത്തിനായി ആരംഭിച്ച ഇന്നത്തെ ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ സ്ഥാപകനും, പ്രഗത്ഭ അഭിഭാഷകനുമായിരുന്ന റാവുബഹാദൂർ ടി.എം. അപ്പുനെടുങ്ങാടിയുടെ സ്‌മരണാർത്ഥം, അപ്പു നെടുങ്ങാടി വിരാജിച്ച നാല് വ്യത്യസ്ഥ മേഖലകളിൽ തനതായ വ്യക്തിത്വം ഉറപ്പാ ക്കിയ നാല് വ്യക്തികളെ അപ്പുനെടുങ്ങാടി മെമ്മോറിയൽ ട്രസ്റ്റ് പുരസ്‌കാരം നൽകി ആദരിക്കുന്നു.
അഭിഭാഷക മേഖലയിൽ നിന്ന് അഡ്വ: കെ.കെ. കൃഷ്‌ണകുമാർ സാഹിത്യ മേഖ ലയിൽ നിന്ന് മീര പ്രതാപ്, ബാങ്കിംഗ് മേഖലയിൽ നിന്ന് എൻ. സുന്ദരൻ (പഞ്ചാബ് നാഷ്ണൽ ബാങ്ക്, പാലക്കാട്), വിദ്യാഭ്യാസ മേഖലയിൽ നിന്ന് എൻ. ബിന്ദു എന്നിവ രാണ് പുരസ്‌കാരത്തിന് അർഹരായത്.
അവാർഡ് ജേതാക്കൾക്ക് അപ്പുനെടുങ്ങാടി പുരസ്‌കാരവും, പ്രശസ്‌തി പത്രവും, 25000 രൂപ കേഷ് അവാർഡും 2025 നവംബർ 12 ബുധനാഴ്‌ച വൈകു: 4.30-ന് മാവൂർ റോഡിലെ കൈരളി ശ്രീ തിയേറ്റർ കോംപ്ലക്‌സിലെ വേദി ഓഡിറ്റോറിയത്തിൽ നട ക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
സംസ്ഥാന വിവരാവകാശ കമ്മീഷണർ പ്രൊഫ. ടി.കെ. രാമകൃഷ്‌ണൻ അനു സ്‌മരണ യോഗം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സാമൂതിരി രാജാവ് മഹാമഹിമ ശ്രീ പി.കെ. കേരളവർമ്മ പുരസ്‌കാര വിതരണവും, പഞ്ചാബ് നാഷണൽ ബാങ്ക് കോഴി ക്കോട് സർക്കിൾ ഹെഡ് രാജീവ്‌കുമാർ പോദ്ദാർ പ്രശസ്‌തി പത്രവും വിതരണം ചെയ്യും.
അപ്പുനെടുങ്ങാടിയും ബാങ്കിംഗ് മേഖലയും എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രശസ്‌ത എഴുത്തുകാരനും മാതൃഭൂമി ന്യൂസ് എഡിറ്ററുമായ എം.പി സൂര്യദാസും അപ്പുനെടുങ്ങാടിയും സാഹിത്യ മേഖലയും എന്ന വിഷയത്തെ ആസ്‌പദമാക്കി അനിൽ രാധാകൃഷണൻ (മലയാള മനോരമ സീനിയർ കോ-ഓർഡിനേറ്റിംഗ് എഡിറ്റർ) എന്നിവർ സംസാരിക്കും. ആർട്ടിസ്റ്റ് മദനൻ ആശംസകൾ നേരും.
സാഹിത്യകാരി രജനി സുരേഷ്, അഡ്വ ജ്യോത്‌സ്‌ന എന്നിവർ അടങ്ങിയ ജഡ്‌ജിംഗ് കമ്മറ്റിയാണ് പുരസ്ക്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
പത്ര സമ്മേളനത്തിൽ അപ്പുനെടുങ്ങാടി മെമ്മോറിയൽ ട്രസ്റ്റ് ഭാരവാഹികളായ എൻ.വി. ബാബുരാജ് (ചെയർമാൻ), പി.കെ. ലക്ഷ്‌മീദാസ് (മാനേജിംഗ് ട്രസ്റ്റി), കെ. എം. ശശിധരൻ, വി. ബാലമുരളി, പി. അനിൽബാബു എന്നി ട്രസ്റ്റിമാരും പങ്കെടുത്തു.
Follow us on :
More in Related News
Please select your location.