Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2025 07:46 IST
Share News :
പേരാമ്പ്ര: സോഷ്യലിസ്റ്റുകൾ പുതുതലമുറയ്ക്ക് മാതൃകയാക്കാവുന്ന ജീവിതം നയിച്ചവരായിരുന്നുവെന്നും ജി.എ. സി കുറുപ്പിൻ്റെ ജീവിതം ഇതിന് ഉദാഹരണമാണെന്നും രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ പറഞ്ഞു.ജനതാദൾ ജില്ലാ വൈസ് പ്രസിഡണ്ടും കിസാൻ ജനതാ സംസ്ഥാന സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന ജി.എ. സി.കുറുപ്പിൻ്റെ ഒമ്പതാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി തണ്ടോറ പ്പാറയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാഭേച്ഛയില്ലാതെ പൊതുരംഗത്ത് നിന്ന് സമൂഹത്തിന് വേണ്ടി ജീവിച്ചയാളായിരുന്നു ജി.എ സി എന്നും ലോഹ്യ പറഞ്ഞു. ഉമ്മർ തണ്ടോറ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി.കെ. ബാലഗോപാലൻ, ടി.കെ. നാരായണൻ, രവീന്ദ്രൻ കേളോത്ത്, കെ.സി. പ്രേമഭാസൻ, പി.കെ.ബിജു, ടി.കെ. കുഞ്ഞികൃഷ്ണൻ, ശ്രീധരൻ കാളൻകോട്ട്, കെ.സി സുരേഷ്, ബാബു കാളംകുളം , അജിതൻ കെ.സി, സി.എം. നാരായണൻ എന്നിവർ സംസാരിച്ചു. കാലത്ത് വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ശ്രീജിത്ത് മാണിക്കോത്ത് അനിൽകുമാർ പേരാമ്പ്ര തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.