Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Aug 2024 22:01 IST
Share News :
ചാവക്കാട്:കേരള നദ്‌വത്തിൽ മുജാഹിദീൻ തൃശ്ശൂർ ജില്ലാ ത്രൈമാസ ക്യാമ്പയിൻ ഇസ്ലാം മാനവ മോക്ഷത്തിന് എന്ന തലക്കെട്ടിൽ സംഘടിപ്പിക്കും.മണ്ഡലം സമ്മേളനങ്ങൾ,ഹൈസെക്ക്,വനിതാ സംഗമങ്ങൾ,കുടുംബ സംഗമങ്ങൾ,സൗഹൃദ സമ്മേളനങ്ങൾ,അയൽക്കൂട്ടങ്ങൾ,വിദ്യാർഥി,യുവജന സംഗമങ്ങൾ,പ്രബോധക സംഗമങ്ങൾ,ആദർശ സമ്മേളനങ്ങൾ,എംഎസ്എം ഹൈസക് വയനാട് പുനരധിവാസ പ്രവർത്തനങ്ങൾ,ലഘുലേഖ വിതരണം,സമാപന സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ ജില്ലാ മണ്ഡലം ശാഖ തലങ്ങളിൽ നടക്കും.ആഗസ്റ്റ് 11 മുതൽ ഒക്ടോബർ 31 വരെ നടക്കുന്ന ക്യാമ്പയിന്റെ പ്രഖ്യാപന സമ്മേളനം ചാവക്കാട് നടന്നു.ജില്ലാ പ്രസിഡന്റ് പി.കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഇ.കെ.ഇബ്രാഹിംകുട്ടി മൗലവി സ്വാഗതം പറഞ്ഞു.പ്രോഗ്രാം കൺവീനർ കബീർ ബുസ്താനി ആമുഖഭാഷണം നടത്തി.ഐഎസ്എം ജില്ലാ പ്രസിഡന്റ് സാലിഷ് വാടാനപ്പള്ളി പ്രമേയം അവതരിപ്പിച്ചു.പ്രോഗ്രാം ചെയർമാൻ ഇ.ഐ.മുജീബ് രൂപരേഖ അവതരിപ്പിച്ചു.എൻ.മുഹമ്മദ് ഫാറൂഖി,അബ്ദുല്ലത്തീഫ് ഫാറൂഖി,കരീം മാസ്റ്റർ പുന്നയൂർ,സലാഹുദ്ദീൻ കൊടുങ്ങല്ലൂർ,എ.കെ.അബ്ദുൽ കരീം ചെന്ത്രാപ്പിന്നി,ഉമ്മുക്കുൽസും ടീച്ചർ,താജുദ്ദീൻ സ്വലാഹി,എം.എ.ഫൈസൽ മാസ്റ്റർ,പി കെ.അബ്ദുൽ മജീദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.