Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജീവ് ഗാന്ധി -ഇന്ത്യയുടെ ഭാവി ദർശിച്ച നേതാവ്

20 Aug 2025 21:42 IST

PALLIKKARA

Share News :

വള്ളിക്കുന്ന് : രാജീവ്ഗാന്ധിയുടെ 82ാം ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. മണ്ഡലം കോൺ. പ്രസി ഡൻ്റ് കോശി തോമസ് ആമുഖ ഭാഷണം നടത്തി. വിവര സാങ്കേതിക - സാമ്പത്തിക മേഖലകളിൽ ഇന്ന് രാജ്യം കുതിക്കുന്നത് രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. മനോഹരൻ കാരിയിൽ, സുരേഷ് സദ്ഗമയ, നിസാർ ചോന്നാരി, കാരിക്കുട്ടി മൂച്ചിക്കൽ,സലീഷ് വലിയ വളപ്പിൽ, വി വി രാജൻ, ഡാനിയേൽ, എ വി ബൈജു, പ്രതീഷ് ബാബു, ഷിനോജ് തോട്ടത്തിൽ,വി ശിവദാസൻ, കേശവദാസ് മുതലായവർ പ്രസംഗിച്ചു. അനിൽ കുമാർ, നാരായണൻ നായർ, കുമാരൻ മാസ്റ്റർ, വിജയൻ സി, മുതലായവർ പരിപാടിക്ക് നേതൃത്വം നൽകി

Follow us on :

More in Related News