Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം വിമൻ ഇന്ത്യ മൂവ്മെൻ്റ് ക്യാമ്പയിൻ തുടങ്ങി.

15 Oct 2024 15:10 IST

UNNICHEKKU .M

Share News :



കോഴിക്കോട് : വിമൻ ഇന്ത്യ മൂവ്മെന്റ് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന സ്ത്രീ സുരക്ഷാ സാമൂഹിക ഉത്തരവാദിത്തം എന്ന ക്യാമ്പയിന് കാരന്തൂർ ഈസ്റ്റ് ബ്രാഞ്ചിൽ തുടക്കമായി. ഒക്ടോബർ 2 മുതൽ ഡിസംബർ 2 വരെ ബ്രാഞ്ച് തലങ്ങളിൽ ക്യാമ്പയിൻ നടക്കും. പോസ്റ്റർ പ്രചാരണം, ലഘുലേഖ വിതരണം, ഗൃഹ സന്ദർശനം, സോഷ്യൽ മീഡിയ പ്രചാരണം തുടങ്ങിയ പരിപാടികൾ ക്യാമ്പയിന്റെ ഭാഗമായി നടക്കും. ക്യാമ്പയിന്റെ ബ്രാഞ്ച് തല പോസ്റ്റർ പ്രചാരണം വുമൺ ഇന്ത്യ മൂവ്മെന്റ് കാരന്തൂർ ഈസ്റ്റ് ബ്രാഞ്ച് പ്രസിഡണ്ട് റസീന കെ പി,സെക്രട്ടറി ഖദീജ പി കെ, ആയിഷ സി, സുബൈദ പി കെ,റബീബ,ഫസ്‌ലീന എന്നിവർ നിർവഹിച്ചു.

Follow us on :

More in Related News