Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുനാളിന് കൊടിയേറി

22 Dec 2024 12:39 IST

PEERMADE NEWS

Share News :

പീരുമേട് : ചരിത്ര പ്രസിദ്ധമായ സെ. ജോർജ് സി.എസ്.ഐ ദേവാലയത്തിലെ പെരുനാളിന് കൊടിയേറി. മലനാട്ടിലെ ആദ്യ ക്രൈസ്തവ ദേവാലയമാണ് പള്ളികുന്നിൽ സ്ഥിതി ചെയ്യുന്ന സെ. ജോർജ് പള്ളി. ഇതിന്റെ 156 -മത് പെരുനളിനാണ് ഇന്ന് ഇടവക വികാരി റവ. ലിജു ഏബ്രഹാം കൊടിയേറ്റു കർമം നിർവഹിച്ചത്. 1869 ലാണ് ഈ ദേവാലയം പണികഴിപ്പിച്ചത്. സി എം എസ് മിഷണറിയായിരുന്ന റവ. ഹെൻറി ബേക്കർ ജൂനയറുടെ നേതൃത്വത്തിലായിരുന്നു ദേവാലയത്തിൻ്റെ നിർമാണം. ഡിസംബർ 31 ന് സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈ. റവ. പി എസ് ഫ്രാൻസിൻ്റെ നേതൃത്വത്തിൽ ആണ്ടറുതി ശുശ്രുഷയും ജനുവരി ഒന്നിന് ആദ്യഫല പെരുന്നാളും നടത്തപെടും.

Follow us on :

More in Related News