Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2024 20:47 IST
Share News :
ചാവക്കാട്:കേരള സർക്കാരും,ടൂറിസം പ്രമോഷൻ കൗൺസിലും കൂടി ഏർപ്പെടുത്തിയ സീപ്ലെയിൻ സംവിധാനം നിറുത്തലാക്കണമെന്ന് കേരള ധീവര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.കേരളത്തിലെ പാവങ്ങളിൽ പാവപെട്ടവരായ പതിനായിരകണക്കിന് ഉൾനാടൻ മത്സ്യ തൊഴിലാളികൾ ദുരിത പൂർണ്ണമായ മത്സ്യ ബന്ധനം നടത്തി കഴിഞ്ഞുപോരുന്ന മേഖലയ്ക്ക് വലിയൊരു വെല്ലുവിളിയാണ് ടൂറിസവുമായി ബന്ധപ്പെട്ടുകൊണ്ട് വന്നിട്ടുള്ള സീ പ്ലെയിൻ സംവിധാനം.ഉൾനാടൻ മത്സ്യ ബന്ധനത്തിന് പുറമെ ആയിരകണക്കിന് ഉൾനാടൻ കുറ്റി വല,ഒഴുക്കു വല മത്സ്യ ത്തൊഴിലാളികളുടെയും ജീവിത മാർഗം വഴിമുട്ടിക്കുന്ന സീ പ്ലെയിൻ ടൂറിസം കേരളത്തിലെ കായലുകളിൽ കുടുതൽ തൊഴിൽ നഷ്ടപ്പെടുത്തുന്ന സംവിധാനമായി മാറും.അതുകൊണ്ട് കൊച്ചി കായലിൽ സർക്കാർ നടപ്പിലാക്കിയ സീപ്ലെയിൻ സംവിധാനം ഉടൻ നിറുത്തലാക്കണമെന്ന് കേരള ധീവര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പി.ശിവദാസ് സർക്കാറിനോട് ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.