Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഴിത്തലയില്‍ സ്വപ്ന ഭവന പദ്ധതി: അഞ്ചാമത്തെ വീടിന്റെ തറക്കല്ലിടീല്‍ നടത്തി

27 Jan 2025 19:16 IST

ജേർണലിസ്റ്റ്

Share News :




വഴിത്തല: വഴിത്തല ലയണ്‍സ് ക്ലബും വഴിത്തല സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതിയും സംയുക്തമായി നടപ്പാക്കുന്ന സ്വപ്ന ഭവന പദ്ധതിയില്‍ ഭവനരഹിതര്‍ക്ക്  വീട് നിര്‍മിച്ച് നല്‍കുന്നതിന്റെ ഭാഗമായി അഞ്ചാമത്തെ വീടിന്റെ തറക്കല്ലിടീല്‍ മൂവാറ്റുപുഴ എം.എല്‍.എ മാത്യൂ കുഴല്‍നാടന്‍ നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318സിയുടെയും ചിറ്റിലപള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെ ഭവന രഹിതരായ ആളുകള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പാക്കുന്നത്. വഴിത്തല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വഴിത്തല ലയണ്‍സ് ക്ലബ് പ്രസിഡന്റ് സിസി ജോണ്‍, പഞ്ചായത്ത് മെമ്പര്‍ ആന്‍സി ജോജോ, വഴിത്തല സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങളായ സോമി ജോസഫ്, റെനീഷ് മാത്യു, ജോഷി പൊന്നാട്ട്, ജോയി കുരിശിങ്കല്‍, ടോമിച്ചന്‍ മുണ്ടുപാലം, റെജി പാറത്തട്ടില്‍, ലയണ്‍സ് ക്ലബ് അംഗങ്ങളായ തമ്പി എരുമേലികര, മിഥുന്‍ ജോസ് പൊന്നാട്ട്, ജോണ്‍ ജോര്‍ജ്, ഫ്രാന്‍സിസ് ആന്‍ഡ്രൂസ്, ബെന്നി അരിഞാണിയില്‍, മാത്യൂ മംഗലത്ത്, സേതുനാഥ് പി.സി, ടോണി കുര്യാക്കോസ്, ജോണ്‍സ് ജോര്‍ജ്, ജോര്‍ജ് കുരുവിള, ജയ്‌സണ്‍ ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്ഥലം സൗജന്യമായി വിട്ട് നല്‍കിയത് പി.സി തോമസ് പാതിരിക്കര ആണ്. വഴിത്തല ഈട്ടിക്കല്‍ ലിസി ജോര്‍ജിനാണ് ആണ് വീട് നിര്‍മിച്ചു നല്‍കുന്നത്.


Follow us on :

More in Related News