Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jan 2025 20:22 IST
Share News :
തൊടുപുഴ: നാഗാര്‍ജുന സീനിയേഴ്സ് സംഘിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപനത്തില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മ സീനിയേഴ്സ് കുടുംബ സംഗമം നടന്നു. നാഗാര്‍ജുന ആയുര്‍വേദ കമ്പനി ചെയര്‍മാന്‍ വി.ജി ദേവദാസ് നമ്പൂതിരിപ്പാട് ഉദ്ഘാടനം നിര്‍വഹിച്ചു. സീനിയേഴ്‌സ് സംഘ് പ്രസിഡന്റ് സി.എം ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന ഉപാദ്ധ്യക്ഷനും കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗവുമായ വി.കെ. ബിജു മുഖ്യപ്രഭാഷണം നടത്തി. സിനിമാതാരം അനിയപ്പന്‍ മുഖ്യാതിഥിയായിരുന്നു. യോഗത്തില്‍ നാഗാര്‍ജുന മാനേജിങ് ഡയറക്ടര്‍ വി.ജി. ജാതവേദന്‍ നമ്പൂതിരിപ്പാട്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ ജോസഫ്, ടെക്‌നിക്കല്‍ ഡയറക്ടര്‍ ഡോ. സി.എസ്. കൃഷ്ണകുമാര്‍, നാഗാര്‍ജുന സീനിയേഴ്‌സ് സംഘ് രക്ഷാധികാരികളായ പി.എന്‍ ശ്രീരാമന്‍, ടി.എന്‍ ബേബി, ട്രഷറര്‍ സുകുമാര്‍.എസ്.മേനോന്‍, പി.എന്‍ ആദിത്യന്‍, കെ.കെ രാജു എന്നിവര്‍ പ്രസംഗിച്ചു. സ്ഥാപനത്തില്‍ നിന്നും വിരമിച്ച തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഒട്ടനവധി ആദ്യകാല ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു.
Follow us on :
Please select your location.