Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡരികിലെ വൻ മരം അപകട ഭീഷണി ഉയർത്തുന്നു

07 Oct 2024 16:59 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ: തൊമ്മൻകുത്ത് വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം റോഡരികിൽ അപകട ഭീഷണി ഉയർത്തി വൻ മരം. നിരവധി വാഹനങ്ങളാണ് ഈ മരത്തിന് അടിയിലൂടെ വന്ന് പോകുന്നത്. ഏതു നിമിഷവും കടപുഴകി വീഴാറായി നിൽക്കുന്ന ഈ മരം പ്രദേശത്ത് വലിയ അപകട സാധ്യതയാണുണ്ടാക്കുന്നത്. ഉയരം കൂടിയ മരത്തിനടിയിലൂടെ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി ലൈനിലേക്ക് ശിഖരങ്ങൾ ഒടിഞ്ഞു ചാടി പവർ സപ്ലൈ പോകുന്നതും നിത്യേന സംഭവമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇതേ മരത്തിന് സമീപത്തുണ്ടായിരുന്ന മറ്റൊരു മരം കരിമണ്ണൂർ പഞ്ചായത്ത് ഓഫീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മുറിച്ച് കളഞ്ഞിരുന്നു. അപകട ഭീഷണി അറിയാതെ ഇവിടെയെത്തുന്നവർ മരത്തിൻ്റെ സമീപത്താണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. മരം ഒടിഞ്ഞു വീണാൽ നിരവധി വാഹനങ്ങൾക്ക് ഒരേ സമയം കേടുപാടുകൾ സംഭവിക്കാൻ സാധ്യത ഏറെയാണ്. എത്രയും വേഗം മരം മുറിച്ചു മാറ്റി അപകട ഭീഷണി ഒഴിവാക്കണമെന്ന് സൂചിപ്പിച്ച് ബന്ധപ്പെട്ട അധികൃതർക്ക് പല പ്രാവശ്യം പരാധി നൽകിയിട്ടുള്ളതാണെന്ന് സമീപവാസികൾ പറഞ്ഞു. ഏകദേശം 20 വർഷത്തിലേറെ പഴക്കമുള്ള മരമാണെന്നാണ് സമീപവാസികൾ പറയുന്നത്. തൊമ്മൻകുത്ത് കവല മുതൽ വെള്ളച്ചാട്ടം വരെ അഞ്ചോളം മരങ്ങൾ മുറിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാസങ്ങൾക്ക് മുമ്പ് കെ.എസ്.ടി.പിക്ക് കത്ത് നല്കിയിരുന്നതായി ഗ്രാമപഞ്ചായത്തംഗം ബിബിൻ അഗസ്റ്റ്യൻ പറഞ്ഞു. ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരം അടിയന്തരമായി മുറിച്ചു മാറ്റണമെന്നാണ് സഞ്ചാരികളുടെയും പ്രദേശവാസികളുടേയും ആവശ്യം





Follow us on :

More in Related News