Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂരിൽ ഹരിത കർമ്മസേനക്ക് വാഹനമായി

04 Oct 2024 08:31 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: ഗ്രാമ പഞ്ചായത്തിൽ ഹരിതകർമ്മ സേനയുടെ ഉപയോഗത്തിന് വാങ്ങിയ വാഹനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഫ്ലേഗ് ഓഫ് ചെയ്തു. പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ മേപ്പയ്യൂർ ടൗണിലെ എം.സി.എഫിൽ എത്തിക്കാൻ ഈ വാഹനം കൊണ്ട് സാധിക്കും. അതു വഴി വീടുകളിൽ നിന്ന് വളരെ വേഗം മാലിന്യങ്ങൾ മാറ്റാൻ സാധിക്കും.


ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട്

കെ.ടി. രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടരി കെ.പി. അനിൽ കുമാർ , അസി. എഞ്ചിനിയർ ടി.പി. ധന്യ, നവകേരള പദ്ധതി ജില്ലാ കോ- ഓഡിനേറ്റർ പി.ടി. പ്രസാദ്, ശുചിത്വ മിഷൻ ജില്ലാ കോ- ഓഡിനേറ്റർ എം. ഗൗതമൻ കെ.എ.എസ് വൈസ്

പ്രസിഡണ്ട് എൻ.പി. ശോഭ , സ്റ്റാൻ ഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ വി. സുനിൽ, വി.പി.രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, മെമ്പർ പി.പ്രകാശൻ ,സി.ഡി.എസ് ചെയർ പേഴ്സൺ ,ഇ . ശ്രീജയ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.കെ.കേളപ്പൻ, പി.കെ.ശശിധരൻ , സത്യൻ വിളയാട്ടുർ ,അബ്ദുറഹിമാൻ കമ്മന ,നിഷാദ് പൊന്നംകണ്ടി. എം.കെ.രാമചന്ദ്രൻ , നാരായണൻ മേലാട്ട് .. മധു പുഴയരികത്ത്, ടി.പി. ഷീജ, എച്ച്.ഐ. സൽനാലാൽ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News