Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാഹിത്യനഗരിയുടെ മേയർക്ക് ദഅവ ബുക്സിന്റെ ആദരം

23 Jul 2024 15:55 IST

enlight media

Share News :

കോഴിക്കോട് : കോഴിക്കോടിനെ ലോകസാഹിത്യ ഭൂപടത്തിലെ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റുന്നതിന്‌ മൂന്ന് വർഷത്തിലധികമായി പരിശ്രമിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നേതൃത്വം നൽകുകയും ചെയ്ത കോഴിക്കോട്‌ മേയർ ഡോ. ബീന ഫിലിപ്പിനെ പ്രസാധകരായ ദഅവ ബുക്സ്‌ ഉപഹാരം നൽകി ആദരിച്ചു.


ഇന്ത്യയിൽ ആദ്യമായിട്ടാണ്‌ യുനെസ്കോ നൽകുന്ന 'സാഹിത്യനഗരി' എന്ന പദവിക്ക്‌ ഒരു നഗരം അർഹത നേടുന്നത്‌. ഭക്ഷണം, കല, സാഹിത്യം, രാഷ്ട്രീയം, കായികം തുടങ്ങി അനേകം മേഖലകളിലെ വൈവിധ്യം കോഴിക്കോടിനെ വേറിട്ടു നിറുത്തുന്നതാണെന്നും, കോഴിക്കോട്‌ വരുന്നവർ ഇവിടെ സ്ഥിരതാമസക്കാരായി മാറുന്ന കാഴ്ച്ചയാണ്‌ ചരിത്രത്തിലുടനീളം കാണാൻ കഴിയുന്നതെന്നും ഉപഹാരം ഏറ്റുവാങ്ങികൊണ്ട്‌ മേയർ പറഞ്ഞു.


ദഅവ ബുക്സിന്റെ യൂട്യൂബ്‌ ചാനലായ 'അപോസ്ട്രഫി' ക്ക്‌ വേണ്ടി മേയറുടെ അഭിമുഖവും നൽകുകയുണ്ടായി. സാഹിത്യനഗരി എന്ന പദവി ലഭ്യമായതിന്‌ പിന്നിലെ പ്രവർത്തനങ്ങളെ കുറിച്ചും, കോഴിക്കോടിനെ കുറിച്ചുള്ള സ്വപ്നങ്ങളെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന അഭിമുഖം ഉടനെ യൂട്യൂബിൽ ലഭ്യമാകുമെന്ന് പ്രസാധകർ അറിയിച്ചു.


ദഅവ ബുക്സ്‌ പ്രതിനിധികളായ മുഹമ്മദ്‌ അമീർ, ജംഷിദ് പെരുമണ്ണ ,ജംഷിദ് മേലത്ത്, തുടങ്ങിയവർ ഉപഹാര സമർപ്പണ വേദിയിൽ പങ്കെടുത്തു.

Follow us on :

More in Related News