Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെളിച്ചം ഖുർആൻ സംസ്ഥാന സംഗമം നാളെ വയനാട്ടിൽ

07 Dec 2024 16:39 IST

enlight media

Share News :

കൽപറ്റ : കെ.എൻ.എം യുവഘടകമായ ഐ.എസ്.എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന വെളിച്ചം അന്താരാഷ്ട്ര ഖുർആൻ പഠനപദ്ധതിയുടെ പതിനാറാം സംസ്ഥാന സംഗമം നാളെ (ഡിസം:8) വയനാട് വെള്ളമുണ്ടയിലുള്ള സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുർആൻ പരിഭാഷയെ അടിസ്ഥാനമാക്കിയാണ് പ്രായഭേദമില്ലാതെ വെളിച്ചം ഖുർആൻ പരീക്ഷയും കുട്ടികൾക്കായി ബാല വെളിച്ചം പദ്ധതിയും സംഘടിപ്പിച്ചു വരുന്നു. വ്യത്യസ്ത കഴിവുകളും അഭിരുചികളുള്ളവർക്കായി റിവാഡ് വെളിച്ചവും സംഘടിപ്പിക്കുന്നത്. വിവിധ തുറകളിലുള്ളവർ ജാതിമത ഭേദമന്യെ , നടത്തുന്ന പഠന പദ്ധതിയിലും പരീക്ഷയിലും ഭാഗവാക്കാവുന്നു.

കേരളത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും വെളിച്ചം ഖുർആൻ പരീക്ഷയും അനുബന്ധ പ്രവർത്തനങ്ങളും നടന്നു വരുന്നു.

നാളെ രാവിലെ 9.30മുതൽ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ഉദ്ഘാടന സമ്മേളനം, പഠന സെഷൻ, ഖുർആൻ ആസ്വാദനം, മുഖാമുഖം, വനിതാ സമ്മേളനം, ബാലസമ്മേളനം പഠനാനുഭവ സെഷൻ, മെഗാ വിജയികളെ തെരഞ്ഞെടുക്കൽ എന്നിവ നടക്കും.

മന്ത്രി ശ്രീ കെ.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, കെ.എൻ.എം ,സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി,ജന: സെക്രട്ടറി എം.മുഹമ്മദ് മദനി,വൈസ് പ്രസിഡണ്ട് ഡോ: ഹുസൈൻ മടവൂർ ,ട്രഷറർ നൂർ മുഹമ്മദ് നൂർഷാ , കെ.എൻ.എം സംസ്ഥാന സെക്രട്ടറിമാരായ എം. സ്വലാഹുദ്ദീൻ മദനി,ഡോ:എ.ഐ അബ്ദുൽ മജീദ് സ്വലാഹി, സുധി രാധാകൃഷ്ണൻ, ജുനൈദ് കൈപ്പാണി, എന്നിവർ പങ്കെടുക്കും.

വിവിധ സെഷനുകളിൽ ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിൽ, ജന: സെക്രട്ടറി ശുക്കൂർ സ്വലാഹി ആലപ്പുഴ, ട്രഷറർ കെ.എം.എ അസീസ്,അഹ് മദ് അനസ് മൗലവി,അൻസാർ നൻമണ്ട, മുസ്ത്വഫാ തൻവീർ , സുബൈർ പീടിയേക്കൽ, അലി ശാക്കിർ മുണ്ടേരി, ഉനൈസ് പാപ്പിനിശ്ശേരി, ജലീൽ പരപ്പനങ്ങാടി , അലി അക്ബർ ഇരിവേറ്റി, ശാഹിദ് മുസ് ലിം ഫാറൂഖി വിഷയാവതരണം നടത്തും.വനിതാ സമ്മേളനത്തിൽ എം.ജി.എം സംസ്ഥാന പ്രസിഡണ്ട് സുഹ്റ മമ്പാട്, ജന: സെക്രട്ടറി ശമീമ ഇസ് ലാഹിയ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തും.

Follow us on :

More in Related News