Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2025 19:04 IST
Share News :
പുന്നയൂർക്കുളം:ആറ്റുപുറം സെന്റ് ആന്റണിസ് ഇടവക പള്ളിയിൽ വിശുദ്ധ അന്തോനീസ്,വിശുദ്ധ സെബാസ്റ്റിനോസ് എന്നിവരുടെ സംയുക്ത തിരുന്നാൾ ആഘോഷവും,ഇടവക ദിനാഘോഷവും മെയ് 2,3,4,തിയ്യതികളിലായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.2-ആം തിയ്യതി(വെള്ളിയാഴ്ച്ച)വൈകീട്ട് 7-ന് വൈദ്യുതി ദീപാലങ്കാരത്തിന്റെ സ്വിച് ഓൺകർമ്മം വടക്കേകാട് എസ്എച്ച്ഒ കെ.അനിൽകുമാർ നിർവഹിക്കും.തുടർന്ന് നടക്കുന്ന ഇടവക ദിനാഘോഷ പൊതുസമ്മേളനം പാലയൂർ ഫൊറോനാ വികാരി ഫാ.ഡേവീസ് കണ്ണമ്പുഴ ഉദ്ഘാടനം ചെയ്യും.തുടർന്ന് കലാപരിപാടികളും,ട്രോഫി വിതരണവും നടക്കും.3-ആം തിയ്യതി കാലത്ത് ദിവ്യബലിയും,വിശുദ്ധരുടെ കൂടുതുറക്കൽ ചടങ്ങും,തുടർന്ന് കുടുംബ യൂണിറ്റിൽ അമ്പ്,വള എഴുന്നെള്ളിപ്പിന് തുടക്കം കുറിക്കും.രാത്രി 11-ന് എഴുന്നെള്ളിപ്പു സമാപനവും സംയുക്ത ബാന്റ് വാദ്യ ഫ്യൂഷനും അരങ്ങേറും,ഞായറാഴ്ച്ച കാലത്ത് 10.30-ന് തിരുന്നാൾ പാട്ട് കുർബ്ബാനക്ക് റവ.ഡോ.ആന്റണി കൊള്ളന്നൂർ,ഫാ.സിന്റോ തൊറയൻ,ഫാ.ഡെന്നീസ് മാറോക്കി എന്നിവർ കാർമ്മികരായിരിക്കും.ഫാ.ഫ്രാൻസിസ് വാഴപ്പുള്ളി സന്ദേശം നൽകും തുടർന്ന് കപ്പേളയിലേക്ക് പ്രദീക്ഷണ നടത്തും.രാത്രി 7-ന് ഗാനമേളയും,തിങ്കളാഴ്ച്ച കാലത്ത് പൂർവികർക്കായ് അനുസ്മരണ കുർബാനയും,സെമിത്തേരി ഒപ്പീസും നടത്തും.ആഘോഷകമ്മിറ്റി ചെയർമാനും,വികാരിമായ ഫാ.ഡെന്നീസ് മാറോക്കി,ജനറൽ കൺവീനർ ജോസ് മുട്ടത്ത്,ട്രസ്റ്റി സൈമൺ കൊള്ളന്നൂർ,ജോയിന്റ് ജനറൽ കൺവീനർ ആന്റണി പുലിക്കോട്ടിൽ,പ്രോഗ്രാം കൺവീനർ ജോഷി മേലിട്ട്,പബ്ലിസിറ്റി കൺവീനർ ഷാരോൺ വെള്ളറ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.