Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2025 21:41 IST
Share News :
കൊയിലാണ്ടി: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മലയാളത്തിലെ
പുതുതലമുറ എഴുത്തുകാരിൽ പ്രശസ്തനായ റിഹാൻ റാഷിദിന്റെ രചനാലോകം ചർച്ചയും ആദരവും കെന കൊയിലാണ്ടിയിൽ നടന്നു.'റിഹാൻ റാഷിദിൻ്റെ രചനാ ലോകം പ്രതിരോധത്തിൻ്റെ രാഷ്ട്രീയം റിഹാൻ്റെ നോവലുകളിൽ' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പ്രൊഫ. കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.
സി.അശ്വനി ദേവ് ആമുഖഭാഷണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം മേഖലാ പ്രസിഡൻ്റ് കെ ശ്രീനിവാസൻ അധ്യക്ഷനായി. റിഹാൻ റാഷിദിന് കൊയിലാണ്ടിയുടെ ഉപഹാരം കെ ഇ എൻ നൽകി. അക്കാദമി
പുരസ്ക്കാരം ലഭിച്ച കെ ഇ എൻ
കുഞ്ഞഹമ്മദിന് പു ക സ യുടെ
ഉപഹാരം നഗരസഭാ വൈസ് ചെയർമാർ കെ. സത്യൻ നൽകി.
മധു കിഴക്കയിൽ സ്വാഗതം പറഞ്ഞു. റിഹാൻ്റെ നോവലുകളെ കുറിച്ചുള്ള ആദ്യ സെഷനിൽ പ്രേമൻ തറവട്ടത്ത് അധ്യക്ഷനായി.ഡോ. കെ.റഫീഖ് ഇബ്രാഹിം വിഷയം അവതരിപ്പിച്ചു. സി. പി. ആനന്ദൻ സ്വാഗതം പറഞ്ഞു. 'കാകപുരത്തിൻ്റെ വർത്തമാനം' എന്ന സെഷനിൽ ഡോ. റഫീഖ് ഇബ്രാഹിം വിഷയാവതരണം നടത്തി.ആർ. കെ. ദീപ
അധ്യക്ഷയായി.കെ. വി. അഞ്ജന
സ്വാഗതം പറഞ്ഞു. 'വരാൽ മുറിവുകൾ 'എന്ന മൂന്നാമത് സെഷനിൽ ഡോ.കെ.സി. സൗമ്യ വി ഷയാവതരണം നടത്തി. ഡോ. കെ.ഡി. സിജു അധ്യക്ഷനായി.എ. സജീവ് കുമാർ സ്വാഗതം പറഞ്ഞു. 'എഴുത്തിലെ പുതു പ്രവണതകൾ' എന്ന സെഷനിൽ ഡോ.വി.അബ്ദുൾ ലത്തീഫ് വിഷയാവതരണം നടത്തി. എ.സുരേഷ് അധ്യക്ഷനായി.
ഡോ.വി.ഷൈജു സ്വാഗതവും പി.കെ.വിജയകുമാർ നന്ദിയും പറഞ്ഞു. എഴുത്തുകാരനായ റിഹാൻ റാഷിദിൻ്റെ മറുമൊഴിക്കു ശേഷം നോവൽ വായന, മ്യൂസിക്കൽ ഇൻസ്റ്റലേഷൻ, തത്സമയ രേഖാചിത്രണം തുടങ്ങിയ നടന്നു.രാഖേഷ് പുല്ലാട്ട്, അബ്ദുൾ നിസാർ, അബ്ദുൾ നാസർ, മധു ബാലൻ, ഷാഫിസ്ട്രോക്ക്, ഡോ. ലാൽ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.